ADVERTISEMENT

വാഷിങ്‌ടൻ ∙ മുൻ യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി കോൺഗ്രസിൽ നിന്ന് വിരമിക്കുന്നു. ഡിസംബർ അവസാനത്തോടെ താൻ കോൺഗ്രസിൽ നിന്നും വിരമിക്കുമെന്ന് 58 കാരനായ മക്കാർത്തി അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മക്കാർത്തിയെ അദ്ദേഹത്തിന്റെ പാർട്ടിയിലെ ചില അംഗങ്ങളുടെ എതിർപ്പിനെത്തുടർത്തിന്നു ഒക്ടോബറിൽ സ്പീക്കർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു . മക്കാർത്തി വിരമിക്കുന്നതിലൂടെ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷത്തിൽ വീണ്ടും കുറവുണ്ടാകും. 

കോൺഗ്രസിൽ നിന്ന് വിരമിച്ചാലും, ‌മത്സരിക്കാൻ മികച്ച ആളുകളെ റിക്രൂട്ട് ചെയ്യാൻ താൻ തുടർന്നും സഹായിക്കുമെന്ന് മക്കാർത്തി വ്യക്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടി അനുദിനം വലുതായി മാറുകയാണ്.  അടുത്ത തലമുറയിലെ നേതാക്കളെ പിന്തുണയ്ക്കാൻ എന്റെ അനുഭവപരിജ്ഞാനം പകർന്ന് നൽകാൻ  ഞാൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട 16 വർഷമായി യുഎസ്  കോൺഗ്രസിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് മക്കാർത്തി. 

English Summary:

Former US House Speaker Kevin McCarthy is retiring from Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com