നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ്; സംഗീത ശുശ്രൂഷയും റജിസ്ടേഷൻ കിക്കോഫും 10ന്
Mail This Article
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് ( 100 Periwinkle Rd, Levittown, NY 11756) നടത്തപ്പെടും. ആത്മീയ ഗായകൻ സുവിശേഷകൻ കെ. ബി ഇമ്മാനുവൽ ഗാനങ്ങൾ ആലപിക്കും. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിലുള്ള ഗായക സംഘങ്ങൾ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നാഷനൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷനൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷനൽ ട്രഷറർ ബിജു തോമസ്, നാഷനൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജൂ, നാഷനൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആൻസി സന്തോഷ് തുടങ്ങിയവർ കോൺഫറൻസിനെകുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ വിശദീകരിക്കും.
39-മത് കോൺഫ്രൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ, ജോൺസൺ ജോർജ് , സാബി കോശി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org