ADVERTISEMENT

ഫിലഡൽഫിയ∙  പുതിയ സെന്‍സസ് പ്രകാരം 50 ലക്ഷത്തിലധികം  ജനസംഖ്യയുള്ള അയര്‍ലൻഡില്‍ 7 ലക്ഷത്തിലധികം വിദേശികളുണ്ടെന്ന് വിവരത്തെ തടർന്ന് ഡബ്ലിനില്‍ നടന്ന പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി  ലിയോ വരദ്കര്‍. നിയമാനുസരണമുള്ള നടപടികള്‍ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നുള്ള താക്കീത് പ്രധാനമന്ത്രി നല്‍കിയതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയിൽ നിന്നും വലിയ വിഭാഗം ജനങ്ങൾ അയർലൻഡിലുണ്ട്. 50,000 ത്തിലധികം ഇന്ത്യക്കാരില്‍ മുഖ്യവിഭാഗം ഐ. ടി ,ഹെല്‍ത്ത് കെയര്‍ ഉദ്യോഗങ്ങളിലാണ്. അയര്‍ലൻഡ് ജനസംഖ്യയിലെ 13 ശതമാനം വിദേശികളില്‍ ഇന്ത്യയില്‍നിന്നും എത്തിയ വന്‍വിഭാഗവും ഉന്നത വിദ്യാസമ്പന്നരും പ്രതിവര്‍ഷവരുമാനം ശരാശരി അയര്‍ലൻഡ് പൗരനില്‍നിന്നും ഉയര്‍ന്നതും ആയതിനാല്‍ സ്വരാജ്യവാസികളില്‍ അതിയായ അമര്‍ഷവും അസൂയയും ഉള്ളതായി  പ്രകടനവേളയിലും പൊതുസമ്മേളനത്തിലും പരോക്ഷമായി വെളിപ്പെടുത്തിയതായും പറയുന്നു.

അയർലൻഡ് ജനതയുടെ പ്രതിഷേധങ്ങള്‍ രാജ്യാന്തര ബന്ധത്തേയും ധാരണയേയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യസനസമേതം ലിയോ വരദ്കര്‍ പ്രഖ്യാപിച്ചു. കുഴപ്പക്കാരായ പ്രതിഷേധക്കാരുടെ സ്വദേശ സ്നേഹംകൊണ്ടോ ഭക്തിമൂലമോ അല്ല നിരന്തരം സമരത്തില്‍ ഏര്‍പ്പെടുന്നതെന്നും കോപാകുലനായി മാദ്ധ്യമങ്ങളോട് പറഞ്ഞു. അനിയന്ത്രിതമായ പ്രക്ഷോഭക്കാരുടെ ആക്രമണ ആവേശപ്രകടനംമൂലം പരുക്കേറ്റ കുട്ടികളെ സമീപത്തുള്ള ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. പ്രക്ഷോഭം നടത്തിയവരുടെ മുഖ്യമായ ആവശ്യം പരിപൂര്‍ണ്ണമായി ഇമിഗ്രേഷന്‍ നിര്‍ത്തല്‍ ചെയ്യണമെന്നും സാമ്പത്തിക പതനത്തിലുള്ള ദരിദ്രരാജ്യങ്ങളില്‍നിന്നും  വ്യാജ അസൈലം ആവശ്യവുമായി എത്തുന്നവരെ അനുമതി നല്‍കി അയര്‍ലൻഡിൽ കുടിയേറുവാന്‍ അനുവദിക്കരുതെന്നുമുള്ള മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി മുഴക്കിയതായും എ.പി. റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃരാജ്യത്തെ സുരക്ഷിതത്വം അപകടമേഖലയിലാണെന്നും മതസ്വാതന്ത്ര്യം നിഷേധിച്ചെന്നുമുള്ള വിവിധ വ്യാജകാരണങ്ങള്‍ കാണിച്ചുള്ള അഭയാര്‍ഥി പ്രവാഹം സമാധാനപരമായ ഐറിഷ് ജീവിത ശൈലിയ്ക്ക് വന്‍ ഭീഷണിയായി പരിണമിയ്ക്കുമെന്നും ലണ്ടനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് ഡയലോഗിന്‍റെ പ്രഖ്യാപനത്തില്‍ പറയുന്നു. 

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 1,41,000 ഇമിഗ്രെന്‍സ് അയര്‍ലൻഡില്‍ എത്തിയതായി സർക്കാർ ജനസ്ഥിതി വിവര കണക്കില്‍ പറയുന്നു. അനിയന്ത്രിതമായ ഇമിഗ്രേഷന്‍ പ്രവാഹംമൂലം ജനസംഖ്യ 11.7 ശതമാനം വർധിക്കുകയും ജനവാസ യോഗ്യമായ പാര്‍പ്പിടങ്ങളുടെ വില ഗണ്യമായി വർധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

English Summary:

Anti-immigration protests and refugee flows in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com