ADVERTISEMENT

ജോർജിയ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ ജോർജിയയുടെ  യോഗം അറ്റ്ലാന്റയിൽ ആന്റണി തളിയത്തിന്റെ വസതിയിൽ കൂടി. ഈ യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം ചാപ്റ്ററിനായി ഒരു പുതിയ എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കുക ആയിരുന്നു. ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.വി. ജോർജ് അധ്യക്ഷനായ മീറ്റിങ്ങിൽ  ആമുഖ പ്രസംഗത്തിൽ, അദ്ദേഹം 2012 ജൂലൈയിൽ നടന്ന ചാപ്റ്ററിന്റെ ഉദ്ഘാടനം മുതൽ, അതിന്റെ ലക്ഷ്യങ്ങൾ, സാധ്യതകൾ, ഒപ്പം കഴിഞ്ഞ 11 വർഷത്തെ പ്രധാന നേട്ടങ്ങൾ എന്നിവയുടെ ഒരു ഹ്രസ്വ ചരിത്രം വിവരിച്ചു. ആന്റണി തളിയത്ത്, ഐ.ഒ.സി കേരള ചാപ്റ്ററിന്റെ ദേശീയ കമ്മിറ്റി അംഗം, യോഗത്തിൽ ഉപസ്ഥിതരായവരെ സ്വാഗതം ചെയ്തു. തുടർന്ന് തിരഞ്ഞെടുപ്പ് നടത്തി.

പുതിയ എക്സിക്യൂട്ടീവ് : പ്രസിഡന്റ്: വിഭ ജോസഫ്, ചെയർമാൻ: എം.വി. ജോർജ് (മുൻ പ്രസിഡന്റ്), വൈസ്-പ്രസിഡന്റ്: തോമസ് വർഗ്ഗീസ്, ജനറൽ സെക്രട്ടറി: ജോൺ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി: ചെറിയാൻ എബ്രഹാം, ട്രഷറർ: ബോബി സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷറർ: സജി മോൻ ജോർജ്, വെബ്സൈറ്റ് ആൻഡ് മീഡിയ കോർഡിനേറ്റർ: ഷാജി ജോൺ എന്നിവരെ  തിരഞ്ഞെടുത്തു

കമ്മിറ്റി അംഗങ്ങൾ: ബിജു തോമസ്, തോമസ് ജോർജ് (ലിനിത്ത്), ജോയ്ച്ചെൻ കരിക്കം പക്കിൽ, സോജൻ വർഗ്ഗീസ്, മനോജ് കൂട്ടപ്പള്ളി, ഡൊമിനിക് ചാക്കോനാൽ, ആന്റണി തളിയത്ത്. ഐ.ഒ.സി കേരള ചാപ്റ്റർ ദേശീയ കമ്മിറ്റി അംഗം ആന്റണി തളിയത്ത്, കമ്മിറ്റിയിൽ അംഗമായി തുടരും.ചെറിയാൻ എബ്രഹാം നന്ദി പറഞ്ഞതിനു ശേഷം യോഗം പിരിഞ്ഞു.

English Summary:

New Office Bearers for the IOC Kerala Chapter of Georgia, USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com