കുട്ടികൾക്ക് ആരോഗ്യ–സുരക്ഷാ വിഷയങ്ങളില്‍ പരിശീലനം നല്‍കി
Mail This Article
സാന്‍ഹൊസെ ∙ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ കിഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. സിമിലി പടിഞ്ഞാത്തും, ജസ്നി മേനാംകുന്നേലും, സാൻഹൊസെ ഫയർ സ്റ്റേഷൻ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് നവംബര്‍ 19 ന് രാവിലെ 11ന് സാന്‍ ഹൊസെ ക്നാനായ ദൈവാലയ പാരിഷ് ഹാളില്‍ വച്ച് ക്ലാസുകള്‍ നയിച്ചത്.
ഫയര്‍ എൻജിന്റെ പ്രവർത്തനളെക്കുറിച്ച് വിശദമായാ ക്ലാസുകൾ നടത്തി. കിഡ്സ് ക്ലബ് പ്രിന്‍സിപ്പല്‍ സുനു വിവിന്‍ ഓണശ്ശേരിലിൻറെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സിസിഡി ഡിആർഇ ജയ്‌സൺ നടകുഴിക്കൽ, കെസിസിഎൻസി പ്രസിഡന്റ് ഷിബു പാലക്കാട്ടു എന്നിവർ ആശംസ നേർന്നു. കുട്ടികൾക്കായി ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ പ്രോഗ്രാമുകൾ സങ്കടിപ്പിക്കണമെന്ന് സാൻഹൊസെ ഫൊറോനാ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിൽ ആശംസിക്കുകയും. കിഡ്സ് ക്ലബിന്റെ പ്രതിനിധിയായി നോവ നന്ദി അറിയുകയും ചെയ്തു.