പ്രമുഖ അഭിഭാഷക ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു
Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റി അംഗമാകുന്നതിന് പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലതാ മേനോൻ മത്സരിക്കുന്നു. കാനഡ മലയാളി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ലതാ മേനോൻ ബ്രാംറ്റൺ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാനഡ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലതാ മേനോൻ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്. മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് അതുകൊണ്ടു തന്നെ കാനഡയുടെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ ലത മേനോന് കഴിഞ്ഞിട്ടുണ്ട്. കേരളാ ലോകകേരള സഭയിൽ അംഗമായ ലത മേനോൻ കേരള ഗവൺമെന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.
മേനോൻ ലോ പ്രഫഷനൽ കോർപറേഷന്റെ സ്ഥാപകയാണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത മേനോൻ ICW എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്. പ്രഫഷണലായ ആയിരത്തിൽ അധികം സ്ത്രികൾ അംഗങ്ങളായ സംഘടനയാണിത്. എംപവർ , എൻഗേജ് , എൻകറേജ് , എൻപ്രൈസ് എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. കർണ്ണാടകയിൽ ഈ വർഷത്തെ വിമെൻസ് ഡേയ്ക്ക് 125 പേരെ തിരെഞ്ഞെടുത്ത് ആദരിച്ചപ്പോൾ അതിൽ ഒരാളാവാനും ലതാമേനോന് കഴിഞ്ഞു. നല്ല ജീവകാരുണ്യ പ്രവർത്തക കൂടിയായ ലത മേനോൻ വളരെ അധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും സ്ത്രീകളുടേയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ളതാണ് മിക്ക പ്രവർത്തനങ്ങൾ.
പ്രഗത്ഭയായ ബാരിസ്റ്ററും, സോളിസിറ്ററും സജീവ കമ്മ്യൂണിറ്റി പ്രവർത്തകയുമായ ലതാ മേനോൻ ഒന്റാറിയോയിലെയും, കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോ യിൽ ഉപരി പഠനം പൂർത്തിയാക്കിയിട്ടുണ്ട്.അവർ നിരവധി സാമൂഹിക, കമ്മ്യൂണിറ്റി സ്ഥാപനങ്ങളിൽ, സ്ഥാപക, ബോർഡ് അംഗം, സെക്രട്ടറി, നിയമോപദേശക, മറ്റ് പല സ്ഥാനങ്ങൾ എന്നിവ വഹിക്കുന്നുണ്ട്.
ലതയുടെ നേട്ടങ്ങളും വിജയങ്ങളും അവരെ അനേകരുടെ യഥാർത്ഥ നേതാവും ഉപദേശകയും കരുത്തുറ്റ ശക്തിയും സ്വാധീനവും പ്രചോദനവും ആക്കിയിരിക്കുന്നു. ബെംഗളുരൂവിൽ വളർന്ന ലത മേനോൻ ഭർത്താവു ജയ്മോഹൻ മേനോൻ മക്കൾ : ഡോ . ത്രിശാല മേനോൻ , അർജുൻ മേനോൻ എന്നിവരോടൊപ്പം കാനഡയിലാണ് താമസം. വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവതികളുടെ പ്രതിനിധിയിൽപ്പെട്ട അംഗമാണ് ലത മേനോൻ .
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെയെും മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ലത മേനോന്റെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണിത്. ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.കാനഡ റീജനൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ലത മേനോന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറിയായി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷനൽ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, രാജീവ് കുമാരൻ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജനൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട് എന്നിവർ ലത മേനോന് വിജയാശംസകൾ നേർന്നു.