ജെഎൻ 1 അമേരിക്കയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്
Mail This Article
ന്യൂയോർക്ക് ∙ അമേരിക്കയിൽ കോവിഡ് വകഭേദമായി ജെഎൻ. 1 വ്യാപിക്കുന്നു. അവധി ദിനങ്ങളിൽ വ്യാപനം വർധിക്കുന്നതിന് സാധ്യതയുണ്ട്. ഈ വർഷം ഓഗസ്റ്റിലാണ് ജെഎൻ. 1 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. സെപ്റ്റംബറിൽ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്,.മറ്റ് പുതിയ വേരിയന്‍റുകളെപ്പോലെ, ജെഎൻ. 1 ഒമിക്രോൺ കുടുംബത്തിന്‍റെ ഭാഗമാണ്.
യു.എസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ അഭിപ്രായത്തിൽ ഇപ്പോൾ യു.എസിൽ ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്‍റാണ് ജെ.എൻ.1. എച്ച് വി.1 സബ് വേരിയന്‍റ് ഇപ്പോഴും രാജ്യത്ത് പ്രബലമാണ് .ഡിസംബർ 9-വരെയുള്ള കണക്ക് പ്രകാരം യുഎസിലെ കോവിഡ്-19 കേസുകളിൽ ഏകദേശം 30% എച്ച് വി.1 ആണ്. 21% കേസുകൾ ജെഎൻ. 1 , തുടർന്ന് ഇജി.5 .