എച്ച്1ബി വീസ പുതുക്കാൻ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമായി പ്രത്യേക അവസരവുമായി യുഎസ്
Mail This Article
വാഷിങ്‌ടൻ ∙ എച്ച്-1ബി നോൺ ഇമിഗ്രന്‍റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
∙ അപേക്ഷാ തീയതി
2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ എച്ച്-1ബി പൈലറ്റ് പ്രോഗ്രാമിനുള്ള അപേക്ഷ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിക്കും. എച്ച്-1ബി വീസ പുതുക്കുന്നതിനുള്ള ഡിപ്പാർട്ട്‌മെന്‍റിന്‍റെ സാങ്കേതികവും പ്രവർത്തനപരവുമായ കഴിവ് പരീക്ഷിക്കുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകർക്ക് യോഗ്യരായ അപേക്ഷകർ 3 മാസത്തേക്ക് അപേക്ഷാ വിൻഡോയിൽ ഓൺലൈനായി അപേക്ഷിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
∙ ഇന്ത്യക്കാർക്ക് ആഴ്ചയിൽ 2000 ആപ്ലിക്കേഷൻ സ്ലോട്ടുകൾ ലഭിക്കും
എല്ലാ ആഴ്ചയും, എച്ച്-1ബി വീസ പുതുക്കുന്നതിനായി 4,000 അപേക്ഷാ സ്ലോട്ടുകൾ തുറക്കും. ഇതിൽ, ഏകദേശം 2,000 സ്ലോട്ടുകൾ മിഷൻ കാനഡയിൽ നിന്ന് ഏറ്റവും പുതിയ എച്ച്-1ബി വീസ ലഭിച്ച അപേക്ഷകർക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ 2,000 സ്ലോട്ടുകൾ മിഷൻ ഇന്ത്യ നൽകിയ വീസകൾക്കുള്ളതാണ്. ഈ സ്ലോട്ടുകൾ അടുത്ത വർഷം ജനുവരി 29, ഫെബ്രുവരി 5, 12, 19, 26 തീയതികളിൽ ലഭ്യമാകും.
∙ എവിടെ അപേക്ഷിക്കണം
അപേക്ഷകൾ https://travel.state.gov/content/travel/en/us-visas/employment/domestic-renewal.html എന്ന ലിങ്ക് മുഖനേ സമ്മർപ്പിക്കാം. ഹോം പേജിൽ നിന്ന് '1400-AF79' എന്നതിനായി തിരയുന്നതിലൂടെ വീസ സംബന്ധമായ ഒരു സംഗ്രഹം ലഭിക്കും. www.regulations.gov-ലും ഇത് ലഭ്യമാണ്.
അപേക്ഷകർക്ക് ഈ മേൽവിലാസത്തിലും അപേക്ഷിക്കാം - Jami Thompson, Senior Regulatory Coordinator, Visa Services, Bureau of Consular Affairs, Department of State; email: VisaRegs@state.gov
∙ യോഗ്യതാ മാനദണ്ഡം
പൈലറ്റ് പ്രോഗ്രാമിന് കീഴിൽ ഒരു എച്ച്-1ബി വീസ പുതുക്കുന്നതിന്, അപേക്ഷകർ താഴെ സൂചിപ്പിച്ച മാനദണ്ഡങ്ങൾ പാലിക്കണം: പുതുക്കേണ്ട എച്ച്-1ബി വീസ 2020 ജനുവരി 1 നും 2023 ഏപ്രിൽ 1 നും ഇടയിൽ മിഷൻ കാനഡയോ 2021 ഫെബ്രുവരി 1 മുതൽ 2021 സെപ്റ്റംബർ 30 വരെ മിഷൻ ഇന്ത്യയോ നൽകിയത് ആയിരിക്കണം.
അപേക്ഷകർ നോൺ-ഇമിഗ്രന്റ് വീസ ഇഷ്യൂവൻസ് ഫീസിന് വിധേയരാകരുത്. വ്യക്തിഗത അഭിമുഖത്തിൽ നിന്ന് ഒഴിവാക്കാനുള്ള യോഗ്യത ആവശ്യമാണ്. കഴിഞ്ഞ വീസ അപേക്ഷയ്ക്കായി മുൻപ് തന്നെ അപേക്ഷകർ പത്ത് വിരലടയാളങ്ങളും ബന്ധപ്പെട്ട വകുപ്പിൽ സമർപ്പിച്ചിരിക്കണം. അപേക്ഷകർക്ക് അംഗീകൃതവും കാലഹരണപ്പെടാത്തതുമായ എച്ച്-1ബി വീസ ഉണ്ടായിരിക്കണം. അപേക്ഷകർ നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എച്ച്-1ബി സ്റ്റാറ്റസ് നിലനിർത്തിയിരിക്കണം.