ADVERTISEMENT

ഹൂസ്റ്റൺ∙ വീട്ടിലുണ്ടായ വഴക്കിനിടെ പങ്കാളിയെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിൽ . 37 കാരിയായ പോർട്ടിയ ഫിലിപ്‌സ് എന്ന പ്രതി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് എമർജൻസി നമ്പറിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോൾ , മുഖത്തും കൈകളിലും രക്തവുമായി  പോർട്ടിയ ഫിലിപ്‌സ് വാതിൽക്കൽ തന്നെയുണ്ടായിരുന്നു. കൃത്യം നടന്ന കിടപ്പുമുറിയിലേക്ക് പ്രവേശിച്ച പൊലീസ് കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ പേര്, വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

കിടപ്പുമുറിയിൽ നിന്ന് തോക്ക് കണ്ടെടുത്തതായും പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ദമ്പതികൾ തർക്കത്തിലേർപ്പെടുകയും ഇരയ്ക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. നിലവിൽ പ്രതിയെ  ഹാരിസ് കൗണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 

English Summary:

Woman arrested after shooting partner in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com