ADVERTISEMENT

ടെനിസി∙ നടൻ, മുൻ കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ നെപ്പോളിയൻ ദൂരൈസ്വാമി ഇന്നു ജീവിക്കുന്നത് അമേരിക്കയിൽ കർഷകനായിട്ടാണെന്ന് റിപ്പോർട്ടുകൾ. വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി നടത്തിയാണ് താരം ജീവിക്കുന്നത്. യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നടത്തുന്നുണ്ട്.  2000 ൽ ഇന്ത്യയിൽ ജീവൻ ടെക്നോളജീസ് എന്ന ഐടി കമ്പനി നെപ്പോളിയൻ തുടങ്ങിയിരുന്നു. ഇന്ന് യുഎസിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.

നെപ്പോളിയൻ സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയൽ ചിത്രം: actornepoleon.com)
നെപ്പോളിയൻ സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയൽ ചിത്രം: actornepoleon.com)

∙ സിനിമയിലെ സൂപ്പർ വില്ലൻ, രാഷ്ട്രീയത്തിലെ മിന്നും താരം
മലയാളികളുടെ മനസ്സിൽ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കൽ ശേഖരൻ സൂപ്പർ വില്ലനാണ്. തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് നെപ്പോളിയൻ. തെലുങ്ക്, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും നെപ്പോളിയൻ വേഷമിട്ടു. ഇതു കൂടാതെ രാഷ്ട്രീയത്തിലും നെപ്പോളിയൻ താരമായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടിയിലൂടെയാണ് നെപ്പോളിയൻ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചത്. 2001-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വില്ലിവാക്കം മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക്. 2006 ൽ  മൈലാപ്പൂർ മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2009 ൽ ലോക്സഭയിലേക്കു മത്സരിച്ച് ജയിച്ച നെപ്പോളിയൻ മൻമോഹൻ സിങ് മന്ത്രിസഭയിൽ  സാമൂഹികനീതി വകുപ്പിൽ സഹമന്ത്രി പദം അലങ്കരിച്ചു. 


നെപ്പോളിയന്‍റെ വീട് Screengrab: Youtube/ Irfan's view
നെപ്പോളിയന്‍റെ വീട് Screengrab: Youtube/ Irfan's view

അഴഗിരിയുടെ വിശ്വസ്തനായി ഡിഎംകെയിൽ അറിയിപ്പെട്ടിരുന്ന നെപ്പോളിയനെ ഉൾപാർട്ടിപ്പോരിൽ 2014 ൽ പാർട്ടിയിൽനിന്നു പുറത്താക്കി. ഇതോടെ 2014 ഡിസംബറിൽ ബിജെപിയിൽ ചേർന്ന് നെപ്പോളിയൻ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായി.

നെപ്പോളിയൻ വീട്ടിൽ Screengrab: Youtube/ Irfan's view
നെപ്പോളിയൻ വീട്ടിൽ Screengrab: Youtube/ Irfan's view

∙ മകനു വേണ്ടി യുഎസിലേക്ക്
നെപ്പോളിയന്‍റെ മൂത്ത മകൻ ധനുഷ് അരയ്ക്കു താഴെ തളർന്ന അവസ്ഥയിലാണ്. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ മകന്‍റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്കു താമസം മാറ്റിയതെന്നാണ് വിവരം. ധനുഷിനെ കൂടാതെ ഇളയ മകൻ ഗുണാൽ, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്. മകന്  സുഖമായി ഉറങ്ങാൻ അത്യാധുനിക കിടക്കയാണ് വാങ്ങിയിരിക്കുന്നത്. ഈ കിടക്കയിൽ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്ന് നെപ്പോളിയൻ ഒരു യുട്യൂബ് വിഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.


നെപ്പോളിയന്‍റെ വീട്ടിൽ മക്കൾ വരച്ച ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നു Screengrab: Youtube/ Irfan's view
നെപ്പോളിയന്‍റെ വീട്ടിൽ മക്കൾ വരച്ച ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നു Screengrab: Youtube/ Irfan's view

നെപ്പോളിയന്‍റെ വീട്ടിലെ ബാസ്ക്കറ്റ്ബോൾ കോർട്ട് Screengrab: Youtube/ Irfan's view
നെപ്പോളിയന്‍റെ വീട്ടിലെ ബാസ്ക്കറ്റ്ബോൾ കോർട്ട് Screengrab: Youtube/ Irfan's view

∙ മൂന്നു നിലയിലുള്ള ‘കൊട്ടാരം’
മൂന്നു നിലയിലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് താരവും കുടുംബവും യുഎസിൽ താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുള്ള വീട്ടിൽ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാൻ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളിൽ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെൻസും ടെസ്‌ലയും ഉൾപ്പെടെയുള്ള വാഹനങ്ങളും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്. വീടിനുള്ളിൽ ബാസ്കറ്റ്ബോൾ കോർട്ടും കായിക പ്രേമിയായ നെപ്പോളിയൻ നിർമിച്ചിട്ടുണ്ട്. 

English Summary:

Actor, Former Union Minister; Napoleon Duraiswamy is high-tech farmer in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com