ADVERTISEMENT

ഷിക്കാഗോ∙ നഗരത്തിന്റെ വടക്കൻ മേഖലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ ഒരു ഷിക്കാഗോ വനിത വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ്. ഇതിന്‍റെ ഭാഗമായി 30 കാരിയായ മരിയാന ലിഞ്ചിനെതിരെ ആറ് കുറ്റകൃത്യങ്ങളും നാല് ക്രിമിനൽ അപകീർത്തിപ്പെടുത്തൽ ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതി പല കെട്ടിടങ്ങളിലും വിദ്വേഷ സന്ദേശങ്ങൾ അടങ്ങുന്ന വിധത്തിൽ സെമിറ്റിക് വിരുദ്ധ ഗ്രാഫിറ്റി നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

ഒരു മണിക്കൂറിനുള്ളിൽ, മരിയാന ലിഞ്ച് ഒന്നിലധികം ബിസിനസ് സ്ഥാപനങ്ങൾ, ഒരു അപ്പാർട്ട്മെന്റ് കെട്ടിടം, പാർക്ക് പ്രോപ്പർട്ടി എന്നിവയിൽ സെമിറ്റിക് വിരുദ്ധ ഗ്രാഫിറ്റി നടത്തിയെന്നാണ് കേസ്. ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.  ഇസ്രായേൽ-ഹമാസ് യുദ്ധത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് വിഷയത്തെ നോക്കികാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com