ADVERTISEMENT

ഫിലാഡല്‍ഫിയാ∙ 1949, ഏപ്രില്‍ 4ന് രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്യന്‍ രാജ്യങ്ങളേയും നോര്‍ത്ത് അമേരിക്കയേയും ഉള്‍പ്പെടുത്തി രൂപീകരിച്ച സൈനിക സംഖ്യമായ നോര്‍ത്ത് അറ്റ്ലാന്‍റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനിലേയ്ക്ക് സ്വീഡനേയും ചേര്‍ക്കുന്നു. ഇപ്പോള്‍ നാറ്റോയില്‍ സ്വീഡന്‍ ഒഴികെ 31 രാജ്യങ്ങള്‍ ഉണ്ട്. പല വര്‍ഷങ്ങളായി സ്വീഡന്‍ അംഗത്വത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയിരുന്ന തുര്‍ക്കിയുടെ പാര്‍ലമെന്‍റും ഏകകണ്ഠമായി കഴിഞ്ഞ ഡിസംബര്‍ 26ന് അനുമതി നല്‍കി.

തുർക്കിയിലെ കുര്‍ദിഷ് രാജ്യദ്രോഹ സായുധ കലാപകാരികള്‍ക്ക് മൗനപ്രോത്സാഹനം സ്വീഡന്‍ നല്‍കുന്നതായ ധാരണയുടെയോ തെറ്റിദ്ധാരണയുടെയോ പശ്ചാത്തലമായിരുന്നു നാറ്റോ അംഗത്വത്തെ എതിര്‍ത്തിരുന്നത്. അനേക വര്‍ഷങ്ങളായി ഫിന്‍ലാന്‍റ് അനുകരിച്ച നിഷ്പക്ഷ മനോഭാവം റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചശേഷം നാറ്റോ അംഗത്വം കഴിഞ്ഞ ഏപ്രില്‍ 4 ന് സ്വീകരിച്ചു. അടുത്ത നാളുകളില്‍ നാറ്റോ അംഗത്വം സ്വീകരിച്ച സ്വീഡനും ഫിന്‍ലാന്‍ഡും വന്‍ ലോകശക്തികളില്‍നിന്നുമുള്ള ആക്രമണത്തിനും ഭീഷണിയ്ക്കും തടങ്കല്‍ ഇടുവാനുള്ള ഉദ്യമത്തിലാണ്. യുക്രെയ്നിന്‍റെ ദാരുണാവസ്ഥയ്ക്കുള്ള മുഖ്യകാരണം, ശക്തമായ രാജ്യങ്ങളുമായിട്ടുള്ള സൈനിക സംഖ്യത്തിലോ നാറ്റോ സമമായ യു.എസും ഓസ്ട്രേലിയയും ന്യൂസീലന്‍ഡും അടങ്ങുന്ന അന്‍സുസ് ട്രീറ്റിയിലോ ചേരാതെ നിഷ്പക്ഷത ദൗത്യം പുലര്‍ത്തിയതിലുള്ള വന്‍ വീഴ്ചയാണ്.

2002, ജൂണ്‍ 28ന് തുർക്കിയും ഫിന്‍ലാന്‍ഡും സ്വീഡനും ചേര്‍ന്നു ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും 8 വര്‍ഷത്തെ സുദീര്‍ഘമായ ജയില്‍ ശിക്ഷ നല്‍കണമെന്നും രാഷ്ട്രങ്ങളിലെ സുരക്ഷിതത്വം ശക്തമാക്കണമെന്നുമുള്ള ഉടമ്പടി സ്വീകരിച്ച് നാറ്റോ അംഗത്വത്തിനു സ്വീഡനുവേണ്ടിയുള്ള പിന്തുണ നല്‍കി.

കഴിഞ്ഞ ജൂലൈ മാസത്തിലെ നാറ്റോ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗിന്‍റെ പരസ്യ പ്രസ്താവനയില്‍ നവാഗതനായ സ്വീഡന്‍, തുർക്കിയുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനത്തിനു ഊര്‍ജ്ജസ്വലമായ പിന്തുണ നല്‍കുമെന്നും തുർക്കിഷ് ജനതയ്ക്കു വിസ ഫ്രീയായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അനുമതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നുള്ള വാഗ്ദാനം നല്‍കി. ജനായത്ത ഭരണവീഴ്ചയും മനുഷ്യാവകാശ ലംഘനവും മൂലം 2018 ലെ തുർക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സ്തംഭനാവസ്ഥയിലായിരുന്നു.

സ്വീഡന്‍റെ നാറ്റോ അംഗത്വത്തിനു അനുകൂലമായ നിലപാടു സ്വീകരിക്കുന്നതിനു പ്രത്യുപകാരമായി തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദൊഗാന്‍റെ അമ്പരപ്പിക്കുന്ന ആവശ്യങ്ങളാണ് ഉന്നയിച്ചത്. കാനഡയും നാറ്റോ കൂട്ടുരാജ്യങ്ങളും ശക്തമായ നിരോധനാഞ്ജ പ്രഖ്യാപിച്ച അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനമടക്കം യുദ്ധോപകരണങ്ങള്‍ വാങ്ങുവാനുള്ള അനുമതി ആവശ്യപ്പെട്ടു.

English Summary:

Sweden also becomes a NATO member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com