ADVERTISEMENT

ചിക്കാഗോ ∙ കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി പ്രൗഢോജ്വലമായി നടത്തി. ഡിസംബര്‍ 30-ന് ശനിയാഴ്ച നടന്ന ഈ സമ്മേളനത്തിന് വേദിയായത് ഡോവണേഴ്‌സ് ഗ്രോവിലുള്ള ആഷിയാനാ ബാങ്ക്വറ്റ് ഹാളായിരുന്നു.

അസിസ്റ്റന്റ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സജീവ് പാല്‍, ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി റെപ്രസന്റേറ്റീവ് കെവിന്‍ ഓലിക്കല്‍, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍, കമ്യൂണിറ്റി ലീഡര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നീ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യത്താലും, വൈവിധ്യമാര്‍ന്ന കലാപരിപാടികളാലും അവിസ്മരണീയമായ അനുഭവം പങ്കുവെച്ച സമ്മേളനമായിരുന്നു അരങ്ങേറിയത്.

chicago-kerala-association

പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ സ്വാഗതം ആശംസിച്ചു. കെ.എ.സി പുതിയതായി വാങ്ങി കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ ചെയര്‍മാനായ പ്രമോദ് സഖറിയ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ച് സംസാരിച്ചു. റവ.ഫാ. ബിന്‍സ് ചേത്തലില്‍ ക്രിസ്മസ് - നവവത്സര സന്ദേശം നല്‍കി പ്രസംഗിച്ചു. മുഖ്യാതിഥിയായ അസി. ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സജീവ് പാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റേറ്റീവ് കെവിന്‍ ഓലിക്കലും, കമ്യൂണിറ്റി ലീഡറായ ഗ്ലാഡ്‌സണ്‍ വര്‍ഗീസും ആശംസാ പ്രസംഗം നടത്തി. സമ്മേളന മധ്യേ ഹൈസ്‌കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കെ.എ.സി ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരവും വിതരണം ചെയ്തു. 2023-ലെ പ്രതിഭാ പുരസ്‌കാരം കരസ്ഥമാക്കിയത് ഗ്രേസ്‌ലിന്‍ റോസ് ഫ്രാന്‍സീസ് ആയിരുന്നു. സ്‌കോക്കിയില്‍ സ്ഥിരതാമസക്കാരായ ആന്റണി ഫ്രാന്‍സീസ് & എലിസബത്ത് ഷീബാ ഫ്രാന്‍സീസ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ്. എവര്‍ റോളിംഗ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും അടങ്ങിയതാണ് ഈ പുരസ്‌കാരം. ഹൈസ്‌കൂള്‍ തലത്തില്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഗ്രേസ്‌ലിന്‍ പ്രകടമാക്കിയിട്ടുള്ള മികവിനുള്ള ഒരു അംഗീകാരം കൂടിയായിരുന്നു ഈ പുരസ്‌കാരം കരസ്ഥമാക്കിയതിലൂടെ കൈവരിച്ചത്.

സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍ നിന്നും ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ് പുരസ്‌കാരം ഏറ്റുവാങ്ങി. ലൂക്കാച്ചന്‍ ആന്‍ഡ് അല്ലി ടീച്ചര്‍ സ്മാരകമായി തമ്പി ചെമ്മാച്ചേരില്‍ ഫാമിലിയാണ് ഈ പുരക്‌സാരം സ്‌പോണ്‍സര്‍ ചെയ്തത്. കെ.എ.സിയുടെ ബാനറില്‍ പുതിയ ഒരു ചെണ്ട ടീം ആശാനായ അജി ഭാസ്‌കറിന് ദക്ഷിണ കൊടുത്തുകൊണ്ട് അരങ്ങേറ്റം നടത്തി. കെ.എ.സിയുടെ പതിനഞ്ച് യുവ കലാകാരന്മാരാണ് ചെണ്ടമേളത്തോടുകൂടി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

chicago-kerala-association

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സമ്മേളനത്തിന് ഏറെ ചാരുതയും കൊഴുപ്പും പകര്‍ന്നു. മിസ് മറിയ ന്യൂട്ടണ്‍, മിസ് ബ്രണല്‍സ് എന്നിവര്‍ മലയാളം ഡാന്‍സിന് നേതൃത്വം നല്‍കി. ഡോ. രഞ്ജിത്ത് മാര്‍വാഹാ, ഡോ. പ്രേരണ രാക്കി, ഡോ. ക്രിസ്റ്റി പുത്തന്‍പുരയ്ക്കല്‍, മത്തായി, മിസ് അലോന ജോര്‍ജ് പീറ്റര്‍ കൊല്ലപ്പള്ളി, ജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ആന്റോ കവലയ്ക്കല്‍, പ്രമോദ് സഖറിയ, ഹെറാള്‍ഡ് ഫിഗുരേദോ, ജോസ് ചെന്നിക്കര, സിബി പാത്തിക്കല്‍, സന്തോഷ് അഗസ്റ്റിന്‍, ടിന്‍സണ്‍ പാറയ്ക്കല്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, ടോമി എളപ്പുങ്കല്‍, പീറ്റര്‍ കൊല്ലപ്പള്ളി, കുരുവിള ഇടുക്കുതറയില്‍, സിബു വെണ്‍മണി, സാജന്‍ എല്ലിക്കുന്നുംപുറത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിഭവസമൃദ്ധവും സ്വാദിഷ്ഠവുമായ ഭക്ഷണം ക്രമീകരിച്ചത് രാജു മാധവന്റെ നേതൃത്വത്തിലാണ്.സെറാഡിൻ ബിനോയിയുടെ നേതൃത്വത്തിലുള്ള ഡാൻസും രാജ് കൃഷ്ണൻ ഗിറ്റാറിന്റെ പശ്ചാത്തലത്തിൽ ആലപിച്ച ഗാനവും സദസ്യരെ ഏറെ ആസ്വദിപ്പിച്ച ഇനങ്ങളായിരുന്നു. ഈ പരിപാടികളെയെല്ലാം സുസാദ്ധ്യമാക്കിയതിൽ  സാമ്പത്തിക സ്പോൺഷിപ്പുകൾ തന്നു നിറയുക പങ്കു വഹിച്ച മെഗാ സ്പോൺസേഴ്‌സായ അറ്റോർണി സ്റ്റീവ് ക്രിഫസ്,ടോം സണ്ണി((ഫിനാൻഷ്യൽ അഡ്വൈസർ &പ്ലാനെർ ),ഡോ. രാജ് ലിംഗം (കോൺഫിഡ് ഹെയർ ക്ലിനിക്ക്),ഹുസൈൻ ആൻഡ് സാറാ മിർസ്സ ,ഡോ. ജോ പുത്തനും(അലേർട്ട്  ഐ റ്റി സൊല്യൂഷൻസ്)ഗ്രാൻഡ് സ്പോൺസേഴ്‌സായ പ്രമോദ് സക്കറിയാസ് ആൻഡ് ടിനോ സൈമൺ , ഡോ. സൂസൻ ഇടുക്കുത്തറയിൽ (ഫാമിലി ഡെന്റൽ പ്രാക്ടീസ് ), എബ്രഹാം സ്വീനി വാച്ചാച്ചിറ ആൻഡ് ജോസഫ് ( അറ്റോർണി അറ്റ് ലോ ),രാജ് കൃഷ്ണൻ ഐഫോർ സർവീസ് ഐ റ്റി കമ്പനി)തോമസ് വെള്ളുക്കുന്നേൽ(റിയൽ എസ്റ്റേറ്റ് ഏജൻറ്),ടേസ്റ്റി ഈറ്റ്സ്( എ  വൺ ഗ്രോസറീസ്), സൽക്കാരാ സൗത്ത് ഇന്ത്യൻ ഗ്രോസറി ആൻഡ് മംഗല്യ ജൂവലറിക്കും  കെ എ സി യുടെ ഹൃദയത്തിന്റെ  ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

chicago-kerala-association

പരിപാടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചതിന് ട്രഷററായ ടിന്‍സണ്‍ പാറയ്ക്കലിനെ പ്ലാക്ക് നല്‍കി സമ്മേളനത്തില്‍ ആദരിച്ചു. സെക്രട്ടറി സിബി പാത്തിക്കല്‍ സമ്മേളനത്തില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. നിമ്മി പ്രമോദും, റൊണാള്‍ഡ് പൂക്കുമ്പനും അവതാരകരായിരുന്നു. അനേകം വ്യക്തികളുടെ ആഴ്ചകളോളമുള്ള ഒത്തൊരുമയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സമ്മേളനം വന്‍ വിജയമായത്. വൈകുന്നേരം 5 മണിക്ക് സോഷ്യല്‍ ഹവറോടെ ആരംഭിച്ച് 7 മണിക്ക് പൊതുസമ്മേളനം തുടങ്ങി. വിഭവ സമൃദ്ധമായ ഡിന്നറോടെ രാത്രി 10.30-ന് പര്യവസാനിച്ചു.

English Summary:

Kerala Association of Chicago's Christmas-New Year, Award Night Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com