ADVERTISEMENT

ഫോർട്ട് വർത്ത് ∙  ടെക്‌സസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ  ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ  21 പേർക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടർന്നു  സമീപ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. പരുക്കേറ്റവർ ഹോട്ടലിലെ അതിഥികളോ കാൽനടയാത്രക്കാരോ ആണെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. 

സാൻഡ്മാൻ സിഗ്നേച്ചർ ഹോട്ടലിൽ പ്രാദേശിക സമയം.പുലർച്ചെ 3.30 ഓടെയുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ഒരാളുടെ നില ഗുരുതരമാണെന്ന് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു. വാതക ചോർച്ചയുണ്ടായിട്ടുണ്ട്.എന്നാൽ ഇത് സ്‌ഫോടനത്തിന് കാരണമായോയെന്ന് കണ്ടെത്താനായിട്ടില്ല. റസ്റ്റോറന്‍റിൽ ചില നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് അഗ്നിശമന വക്താവ് ക്രെയ്ഗ് ട്രോജാസെക് വാർത്തസമ്മേളനത്തിൽ  പറഞ്ഞു. 

.

English Summary:

Gas Explosion at Fort Worth Hotel 21 Injures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com