ADVERTISEMENT

ടെക്‌സസ്  ∙ മുൻ ജില്ലാ ജഡ്ജി ബർട്ട് കാർനെസിന്റെയും ഭാര്യ സൂസൻ കാർനെസിന്റെയും  കൊലപാതകത്തിൽ 45-കാരനായ മകൻ സേത്ത് ബി. കാർനെസിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്   സ്ഥിരീകരിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്ന് വില്യംസൺ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. 

വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിനെ തുടർന്ന്  ടെക്സസിലെ ജോർജ് ടൗണിനടുത്തുള്ള വസതിയിലെത്തിയ പൊലീസിനോട് അമ്മയെയും അച്ഛനെയും വെടിവച്ച് കൊന്നുവെന്ന് സേത്ത് കാർൺസ് സമ്മതിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. കൊല്ലപ്പെട്ട രണ്ടുപേർക്കും 74 വയസ്സ് പ്രായമുണ്ട്,പ്രാഥമികാന്വേഷണത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നാണ്. 

English Summary:

Ex-Texas Judge and Wife Murdered, Son was Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com