രാജ്യവ്യാപകമായി ശീതകാല കൊടുങ്കാറ്റ്; വിമാനങ്ങൾ റദ്ദാക്കി
Mail This Article
അയോവ ∙ മിഡ്‌വെസ്റ്റിൽ മഞ്ഞുവീഴ്ചയും തെക്ക്, വടക്കുകിഴക്ക് ഭാഗത്തെ മോശം കാലാവസ്ഥയും കാരണം വെള്ളിയാഴ്ച രാജ്യവ്യാപകമായി 2,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ഷിക്കാഗോ വിമാനത്താവളങ്ങളെ മോശം കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചു. മഞ്ഞു കാരണം വെള്ളിയാഴ്ച രാവിലെ ഷിക്കാഗോ ഒ'ഹെയർ വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചു.
ഡെസ് മോയ്‌നിലെ നാഷനൽ വെതർ സർവീസ് ഡ്രൈവർമാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നു. വെള്ളിയാഴ്ച രാത്രി അറ്റ്ലാന്റ മുതൽ നോർത്ത് കരോലിനയിലെ റാലി വരെ ശക്തമായ കൊടുങ്കാറ്റ് തുടരും. ശനിയാഴ്ച രാവിലെ മുതൽ താപനില മൊണ്ടാനയിൽ മൈനസ് 60 ഡിഗ്രിയിലേക്കും മധ്യ, വടക്കൻ സമതലങ്ങളിൽ മൈനസ് 40 ഡിഗ്രിയിലേക്കും താഴാം.
ന്യൂയോർക്കിൽ ഗവർണർ കാത്തി ഹോച്ചുൽ ശനിയാഴ്ച രാത്രിയും ഞായറാഴ്‌ചയും എറി തടാകത്തിനും ഒന്റാറിയോ തടാകത്തിനും സമീപം "അപകടകരവും ജീവൻ അപകടപ്പെടുത്തുന്നതുമായ ഹിമപാതം പോലുള്ള അവസ്ഥകളെക്കുറിച്ച്" മുന്നറിയിപ്പ് നൽകുന്നു. ചില പ്രദേശങ്ങളിൽ ഒരടിവരെ മഞ്ഞുവീഴ്ച ഉണ്ടാകാം, തണുത്തുറഞ്ഞ താപനിലയ്ക്കും വൈദ്യുതി മുടക്കത്തിനും സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ടെക്സസ് മുതൽ ടെന്നസി വരെ തെക്ക് ഭാഗത്ത് കനത്ത മഞ്ഞു വീഴ്ചയ്ക്കു സാധ്യതയുമുണ്ട്.