ഐആർഎസ് 2024 സീസൺ ജനുവരി 29 ന് ആരംഭിക്കും
Mail This Article
×
വാഷിങ്‌ടൻ ∙ ജനുവരി 29 തിങ്കളാഴ്ച മുതൽ ഐആർഎസ് ഔദ്യോഗികമായി നികുതി അടയ്ക്കുന്നതിനുള്ള ഫോമുകൾ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും. ഏറ്റവും നേരത്തെ ഫയൽ ചെയ്യാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഏപ്രിൽ 1 നികുതി സമയപരിധിക്കുള്ളിൽ 128.7 ദശലക്ഷത്തിലധികം വ്യക്തിഗത നികുതി റിട്ടേണുകൾ ഫയൽ ചെയ്യപ്പെടുമെന്ന് ഐ ആർ എസ് പ്രതീക്ഷിക്കുന്നു. ടാക്‌സ് സീസൺ ഔദ്യാഗികമായി ആരംഭിക്കാൻ ഇനിയും രണ്ടാഴ്‌ച മാത്രം അകലെയാണെങ്കിലും, അമേരിക്കക്കാർക്ക് അവരുടെ നികുതികൾ സമർപ്പിക്കുവാൻ അതുവരെ കാത്തിരിക്കേണ്ടതില്ല.
മിക്ക സോഫ്റ്റ്‌വെയർ കമ്പനികളും ഇലക്ട്രോണിക് സമർപ്പണങ്ങൾ സ്വീകരിക്കുകയും ഐആർഎസ് ഈ മാസം അവസാനം പ്രോസസ്സിങ് ആരംഭിക്കുന്നത് വരെ അവ കൈവശം വയ്ക്കുകയും ചെയ്യുന്നു. ഐആർഎസ് സൗജന്യ ഫയൽ IRS.gov-ൽ ജനുവരി 12 മുതൽ ലഭ്യമാകും.
English Summary:
IRS announces January 29 as start of 2024 tax season
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.