മുൻ ലോക പോൾവോൾട്ട് ചാംപ്യൻ ഷോൺ ബാർബർ 29–ാം വയസ്സിൽ അന്തരിച്ചു
Mail This Article
×
ടെക്സസ് ∙ പോൾവോൾട്ടിൽ റെക്കോർഡിന് ഉടമയും 2015-ലെ ലോക ചാംപ്യനുമായ ഷോൺ ബാർബർ 29-ാമത്തെ വയസ്സിൽ അന്തരിച്ചു. ബുധനാഴ്ച ടെക്സസിലെ കിങ്‌സ് വുഡിലുള്ള വീട്ടിലായിരുന്നു അന്ത്യം.
2016 ജനുവരിയിൽ പുരുഷന്മാരുടെ പോൾ വോൾട്ടിൽ ബാർബർ കനേഡിയൻ ലോക റെക്കോർഡ് നേടി. 2015-ൽ ടൊറന്റോയിൽ നടന്ന പാൻ അമേരിക്കൻ ഗെയിംസിൽ 21–ാം വയസ്സിൽ സ്വർണ്ണ മെഡൽ നേടി. ആ വർഷം അവസാനം ചൈനയിൽ നടന്ന ലോക ചാംപ്യൻഷിപ്പും ഷോൺ സ്വന്തമാക്കി.
ഏഴാമത്തെ വയസ്സിൽ പോൾവോൾട്ടിൽ മത്സരത്തിനിറങ്ങിയ ഷോൺ, 2016 ജനുവരിയിൽ സ്ഥാപിച്ച കനേഡിയൻ റെക്കോർഡ് ഇതുവരെ ആർക്കും മറികടക്കാൻ സാധിച്ചിട്ടില്ല. 2016 റിയോ ഒളിംപിക്സിലും ഷോൺ പങ്കെടുത്തു.
ബാർബർ അസുഖബാധിതനായിരുന്നെന്നും കുറച്ചുകാലമായി ആരോഗ്യം മോശമിയിരുന്നു എന്നും അത്‌ലറ്റിക് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
English Summary:
Canadian Pole Vault Champion Shawn Barber Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.