ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി. ഗാർലൻഡ് കേരള അസോസിയേഷൻ ഓഫിസിൽ സംഘടിപ്പിച്ചിച്ച  സെമിനാറിൽ ഹരി പിള്ള(സിപിഐ) ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചു വിശദീകരിച്ചു. ട്രംപിന്‍റെ ഭരണകാലത്തു നടപ്പാക്കിയ ചില പരിഷ്കാരങ്ങൾക്കു  ഒഴികെ കഴിഞ്ഞ നാലുവർഷമായി ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു ഹരി പിള്ള പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തിയവർ തങ്ങൾക്കു ലഭിച്ച അധിക വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പിള്ള പറഞ്ഞു. തുടർന്നു സദസ്യരിൽ നിന്നും ഉയർന്ന  സംശയങ്ങൾക്ക് മറുപടി നൽകി.

us-tax1

ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍റർ പ്രസിഡന്‍റ് ഷിജു എബ്രഹാം സ്വാഗതം ആശംസിച്ചു. അസോസിയേഷന്‍റെ പുതിയ ഭാരവാഹികളായ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ, അനശ്വർ  മാമ്പിള്ളി, ജയ്സി രാജു. വിനോദ് ജോർജ് ദീപു രവീന്ദ്രൻ, സുബി ഫിലിപ്പ്, ദീപക് നായർ, ഫ്രാൻസിസ് അംബ്രോസ്, സാബു മാത്യു, ബേബി  കൊടുവത്ത് ഐ വർഗീസ്, ഹരിദാസ് തങ്കപ്പൻ സൈമൺ ജേക്കബ്, ബോബൻ കൊടുവത്ത്, ടോമിനെല്ലുവേലിൽ, ജോർജ് ജോസഫ്, രാജൻ ഐസക്, പീറ്റർ നെറ്റോ, തോമസ് വടക്കേമുറി, ജോർജ് വർഗീസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റും സിജു വി ജോർജ് ടോമി കളത്തുവീട്ടിൽ, കോശി പണിക്കർ, സന്തോഷ് പിള്ള എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. സെക്രട്ടറി മൻജിത് കൈനിക്കര നന്ദിപറഞ്ഞു.  

us-tax2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com