ADVERTISEMENT

ന്യൂയോർക്ക്∙ യുഎസ് സൈന്യത്തിലെ മുൻ സ്റ്റാഫ് സെർജന്‍റും ഫിറ്റ്നസ് ഇൻഫ്ലുവൻസറുമായ മിഷേൽ യങ് (34 ) ആത്മഹത്യ ചെയ്തു. സൈനിക സേവനത്തിന് പുറമെ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്നു മിഷേൽ യങ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 100,000ത്തിലധികം ഫോളോവേഴ്‌സുള്ള മിഷേൽ യങ് ഫാഷൻ ബ്രാൻഡുകളുടെ പ്രമോഷൻ നടത്തിയിരുന്നു. യുഎസ് സൈന്യത്തിൽ നിന്നും വിരമിച്ചവർക്ക്  മെച്ചപ്പെട്ട മാനസികാരോഗ്യ ചികിത്സ നൽകുന്നതിനായി മിഷേൽ യങ് ശക്തമായി വാദിച്ചിരുന്നു. 

സെപ്തംബറിൽ, ആത്മഹത്യാ പ്രതിരോധ വാരാചരണത്തിൽ തനിക്ക്  14 വയസ്സുള്ളപ്പോൾ ജ്യേഷ്ഠൻ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് മിഷേൽ യങ് സമൂഹമാധ്യമത്തിൽ എഴുതിയിരുന്നു. ആത്മഹത്യ തടയുന്നതിനായി വാദിച്ചിരുന്ന മിഷേൽ യങ്ങിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല

‘‘ഞങ്ങളുടെ നല്ല സുഹൃത്തും കായികതാരവുമായ മിഷേൽ ആത്മഹത്യയിലൂടെ ജീവനൊടുക്കിയ വിവരം വേദനാജനകമാണ്. സൈനിക ഉദ്യോഗസ്ഥ,സുഹൃത്ത്, അമ്മ എന്നീ നിലകളിൽ മിഷേൽ ഏതൊക്കെ പോരാട്ടമാണ് നടത്തിയതെന്ന് നമ്മുക്ക് അറിയില്ല.ഞങ്ങളുടെ ഹൃദയത്തിൽ സൃഷ്ടിക്കപ്പെട്ട വിടവ് ഒരിക്കലും നികത്താൻ സാധിക്കില്ല. ഇത് എന്തുകൊണ്ടെന്നുള്ള ചോദ്യങ്ങൾ എപ്പോഴും അവശേഷിക്കുമെന്ന്’’ മിഷേൽ യങ്ങിന്‍റെ സുഹൃത്ത് സാറാ മെയ്ൻ ഗോ ഫണ്ട് മീയിലെഴുതി.  സ്കൂൾ വിദ്യാർഥിനിയായ ഗ്രേസിയാണ് (12) ഏകമകൾ. 

English Summary:

US Army Veteran, Influencer Dies By Suicide Days After Daughter's Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com