ADVERTISEMENT

ഒരുകാലത്ത് സുഖസൗകര്യങ്ങളുടെയും ആഡംബരത്തിന്‍റെയും അവസാനവാക്കായിരുന്നു പ്ലേബോയ് മാൻഷൻ. 2016 ലാണ് മാൻഷൻ അടച്ചുപൂട്ടിയത്. അന്ന് മുതൽ വിവാദങ്ങളും നിഗൂഢ‌കഥകളുമാണ് അതിനെക്കുറിച്ച് പ്രചരിക്കുന്നത്. ലോക പ്രശസ്‌ത അഡൽറ്റ് മാഗസിൻ ‘പ്ലേബോയ്’യുടെ ഉടമ ഹ്യൂ ഹെഫ്നറുടെ മാളികയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പ്ലേബോയ് മാൻഷന്‍റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.


അതു തെളിയിക്കാൻ ചില പാരനോർമൽ അന്വേഷകർ മാളിക സന്ദർശിക്കുകയും ചെയ്തിരുന്നു. Screengrab: Youtube/Crystal Hefner
അതു തെളിയിക്കാൻ ചില പാരനോർമൽ അന്വേഷകർ മാളിക സന്ദർശിക്കുകയും ചെയ്തിരുന്നു. Screengrab: Youtube/Crystal Hefner

∙ആഡംബരത്തിന്‍റെ ഭൂതകാലം
1927ൽ പണികഴിപ്പിച്ച പ്ലേബോയ് മാൻഷൻ ഹെഫ്നറുടെ ഉടമസ്ഥതയിലുള്ള, ജോർജിയൻ റിവൈവൽ ശൈലിയിലുള്ള മാളികയെന്ന നിലയിലാണ് ഇന്നും അറിയപ്പെടുന്നത്. 1959 ൽ 1.05 ദശലക്ഷം ഡോളറിനാണ് ഹ്യൂ ഹെഫ്നർ മാളിക വാങ്ങിയത്. സമ്പന്നർക്കും പ്രശസ്തർക്കും ആഘോഷിക്കാനുള്ള കേന്ദ്രമായി ഹ്യൂ ഹെഫ്നർ അതിനെ മാറ്റി. വിവാദങ്ങൾ പ്ലേബോയ് മാൻഷനെ വാർത്തകളിലെ നിറസാന്നിധ്യമാക്കി. അറുപതുകളിൽ ആഡംബര ജീവിതശൈലിയുടെ പര്യായമായി പ്ലേബോയ് മാൻഷൻ മാറി. 

പ്ലേബോയ് മാൻഷൻ പാർട്ടികൾ നടത്താൻ മാത്രമുള്ള സ്ഥലമായിരുന്നില്ല. Screengrab: Youtube/Crystal Hefner
പ്ലേബോയ് മാൻഷൻ പാർട്ടികൾ നടത്താൻ മാത്രമുള്ള സ്ഥലമായിരുന്നില്ല. Screengrab: Youtube/Crystal Hefner

ജോൺ ലെനൻ, യോക്കോ ഓനോ, മെർലിൻ മൺറോ തുടങ്ങിയ എണ്ണമറ്റ സെലിബ്രിറ്റികളും പ്ലേമേറ്റുകളും പ്ലേബോയ് മാൻഷനിൽ പാർട്ടികൾക്കും മറ്റുമായി വന്നിട്ടുണ്ട്. പ്രശസ്തരുടെ സംഗമഭൂമിയെന്ന നിലയിൽ മാൻഷൻ അമേരിക്കയുടെ സാംസ്കാരിക ഭൂപടത്തിൽ ഇടംപിടിച്ചു. സിനിമകളിലും ടെലിവിഷൻ ഷോകളിലും റിയാലിറ്റി ടിവി സീരീസുകളിലും ഈ മണിമന്ദിരം താരമായി. 

ഗോഥിക് ട്യൂഡർ ശൈലിയിൽ ആർതർ ആർ കെല്ലി 1927ൽ രൂപകൽപന ചെയ്‌ത ഈ മാളിക മനോഹരമായ കെട്ടിട സമുച്ചയമാണ്. 5.3 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിൽ പൂന്തോട്ടങ്ങൾ, ടെന്നിസ് കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട്, വലിയ നീന്തൽക്കുളം തുടങ്ങിയവുമുണ്ട്. മാൻഷനിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത് ഗ്രാൻഡ് എൻട്രി ഹാൾ എന്നാണ്. വലിയ ഓക്ക് പാനലുള്ള പ്രവേശന ഹാളിൽ രൂപകൽപനയുടെ മനോഹാരിത പ്രകടമാണ്. 


പ്ലേബോയ് മാസികയുടെ പ്രസാധകൻ ഹ്യൂ ഹെഫ്നറും പ്ലേമേറ്റ്സും Image Credit: Featureflash Photo Agency/shutterstock.com
പ്ലേബോയ് മാസികയുടെ പ്രസാധകൻ ഹ്യൂ ഹെഫ്നറും പ്ലേമേറ്റ്സും Image Credit: Featureflash Photo Agency/shutterstock.com

പൂൾ ടേബിളുകൾ, ആർക്കേഡ് ഗെയിമുകൾ, പിൻബോൾ മെഷീനുകൾ തുടങ്ങിയവയുള്ള ഗെയിം റൂം പല തവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിഗ്നേച്ചർ റൗണ്ട് ബെഡ്, ജിം, മിക്ക അപ്പാർട്ട്‌മെന്‍റുകളേക്കാളും വലിയ വാക്ക്-ഇൻ ക്ലോസറ്റ് എന്നിവയുള്ള ആഡംബര വിശ്രമ കേന്ദ്രമായ ‘ഹെഫ്‌നേഴ്‌സ് മാസ്റ്റർ സ്യൂട്ടും’ ഈ കെട്ടിടത്തിലെ പ്രധാന ആകർഷണമാണ്. മറഞ്ഞിരിക്കുന്ന വഴികൾ, രഹസ്യ വാതിലുകൾ, ഊഷ്മാവ് നിയന്ത്രിത വൈൻ നിലവറ, സിനിമാ പ്രദർശനങ്ങൾക്കും വിനോദത്തിനുമുള്ള സ്‌ക്രീനിങ് റൂം, മൃഗശാല, പ്ലേമേറ്റ് ഡോർമിറ്ററി തുടങ്ങിയവയും ഈ ആഡംബര സൗധത്തിലുണ്ടായിരുന്നു. 


ഹോളി മാഡിസൺ, കെൻഡ്ര വിൽക്കിൻസൺ എന്നിവരുടെ കൂടെ ഹ്യൂ ഹെഫ്നർ. (Image Credit:s_bukley /shutterstock.com)
ഹോളി മാഡിസൺ, കെൻഡ്ര വിൽക്കിൻസൺ എന്നിവരുടെ കൂടെ ഹ്യൂ ഹെഫ്നർ. (Image Credit:s_bukley /shutterstock.com)

∙ ഗ്ലാമറിന്‍റെ മൂടുപടം അഴിഞ്ഞുവീഴുന്നു
പ്ലേബോയ് മാൻഷനിൽ ലൈംഗിക ദുരുപയോഗം, ലഹരി ഉപയോഗം, സ്ത്രീകളെ ചൂഷണം ചെയ്യൽ തുടങ്ങിയവ നടക്കുന്നെന്ന ആരോപണങ്ങൾ ഉയർന്നതോടെ ഗ്ലാമറിന്‍റെ മൂടുപടം പതിയെ അകന്നു തുടങ്ങി. ഹെഫ്‌നറുടെ നിയന്ത്രണത്തിലുള്ള ജീവിതശൈലിയും പ്ലേമേറ്റുകൾ നേരിടുന്ന സമ്മർദ്ദവും മാളികയുടെ ആഡംബര പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തി.

1975-ൽ ലൊസാഞ്ചലസിലെ പ്ലേബോയ് മാൻഷനിൽ നടന്ന  ആഘോഷത്തിൽ 49 വയസ്സുകാരനായ  പ്ലേബോയ് മാഗസിൻ പ്രസാധകനായ ഹ്യൂ ഹെഫ്നർ. (Image Credit:Helene Gaillet /shutterstock.com)
1975-ൽ ലൊസാഞ്ചലസിലെ പ്ലേബോയ് മാൻഷനിൽ നടന്ന ആഘോഷത്തിൽ 49 വയസ്സുകാരനായ പ്ലേബോയ് മാഗസിൻ പ്രസാധകനായ ഹ്യൂ ഹെഫ്നർ. (Image Credit:Helene Gaillet /shutterstock.com)

മുൻ പ്ലേമേറ്റുകളും അതിഥികളും ഉൾപ്പെടെ നിരവധി സ്ത്രീകൾ പ്ലേബോയ് മാൻഷനിൽ ലൈംഗികാതിക്രമം, പീഡനം, ബലപ്രയോഗം തുടങ്ങിയവ നടക്കുന്നെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 1983 ൽ മോഡൽ സൂസി ക്രാബാച്ചറിനെ ലഹരിമരുന്ന് നൽകി പീഡിച്ചതായി ഹെഫ്‌നറിന് നേരെ ആരോപണം ഉയർന്നിരുന്നു. പക്ഷേ അദ്ദേഹം കുറ്റം നിഷേധിച്ചു. പ്ലേബോയ് മാൻഷൻ പാർട്ടികൾ നടത്താൻ മാത്രമുള്ള സ്ഥലമായിരുന്നില്ല. ഹെഫ്‌നറുടെ സ്വകാര്യ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള ഇടംകൂടിയായിരുന്നു. ഇതിൽ ലഹരിയും ലൈംഗികതയുമെല്ലാം നിറഞ്ഞുനിന്നതായിട്ടാണ് ആരോപണങ്ങൾ. ഇത്തരം സാഹചര്യങ്ങൾ ഇവിടെ എത്തിയ പല സ്ത്രീകളെയും മാനസികവും വൈകാരികവുമായി തളർത്തി.

കൊക്കെയ്ൻ, മരിജുവാന, മറ്റ് പദാർത്ഥങ്ങൾ എന്നി സുലഭമായി ലഭ്യമായതിനാൽ പ്ലേബോയ് മാൻഷൻ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന് കുപ്രസിദ്ധമായിരുന്നു. ലഹരിയുടെ അമിത ഉപയോഗം, മണിമാളികയിലെ മരണങ്ങൾ എന്നിവയുടെ തെളിവുകൾ മറയ്ക്കാൻ 'ക്ലീൻ-അപ്പ് ക്രൂവിന്‍റെ' ഒരു ശൃംഖല ഇവിടെ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. 

2016 ൽ ഹെഫ്‌നർ അന്തരിച്ചതോടെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ മെട്രോപൗലോസ് ആൻഡ് കമ്പനിയുടെ സഹസ്ഥാപകനായ ഡാരെൻ മെട്രോപോലോസ് പ്ലേബോയ് മാൻഷൻ സ്വന്തമാക്കി. 100 മില്യൻ ഡോളറിനാണ് ഡാരെൻ മണിമാളിക സ്വന്തമാക്കിയത്. പിന്നീട് മാൻഷന്‍റെ ഭാവി എന്താണെന്ന് ആർക്കും അറിയാത്ത സാഹചര്യമായി. ഡാരെന് മാളികയുടെ വികസനത്തിന് വ്യക്തമായ പദ്ധതികളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. 

∙ പ്രേതബാധയുടെ ഭീതിയിൽ
ഇന്ന് മാൻഷനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകളിൽ പ്രധാനപ്പെട്ടത് ഇവിടെ പ്രേതബാധയുണ്ട് എന്നതാണ്. തനിയെ മിന്നുന്ന വിളക്കുകൾ, അശരീരികൾ, ഹെഫ്നറുടെ പ്രേതം തുടങ്ങിയവ മാൻഷനിലുണ്ടെന്ന് മുൻ ജീവനക്കാരും ചില അതിഥികളും പറയുന്നു. അതു തെളിയിക്കാൻ ചില പാരനോർമൽ അന്വേഷകർ മാളിക സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങളുടെ സത്യം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇതിനകം തന്നെ നിഗൂഢമായ പ്ലേബോയ് മാൻഷനിലേക്ക് ഈ കഥകൾ ഭീതിയുടെ കരിനിഴൽ വീഴുത്തുകയാണ്.

∙ ഭാവി അനിശ്ചിതത്വത്തിൽ
സമ്പന്നമായ ഭൂതകാലവും പ്രശ്‌നങ്ങൾ നിറഞ്ഞ വർത്തമാനകാലവും ഭയപ്പെടുത്തുന്ന കഥകളും കൊണ്ട് പ്ലേബോയ് മാൻഷൻ ഒരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തലായി നിലകൊള്ളുന്നു. പക്ഷേ ഈ മണിമാളികയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. എങ്കിലും ആഡംബര ഹോട്ടലോ മ്യൂസിയമോ ആയേക്കാം. നിലവിൽ ചില പരിപാടികൾ മാത്രമാണ് പ്ലേബോയ് മാൻഷനിൽ സംഘടിപ്പിക്കുന്നത്. 

English Summary:

Nicknamed the biggest luxury resort the world has ever seen; 'Playboy Mansion' where controversies and mysteries are spreading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com