വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന് പുതിയ സാരഥികൾ
Mail This Article
ന്യൂയോർക്ക് ∙ സ്റ്റാറ്റൻ ഐലൻഡിൽ വെച്ച് നടന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷ വേളയിൽ വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെ പുതിയ സാരഥികൾ അധികാരമേറ്റു. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി സത്യവാങ്മൂലം ചൊല്ലിക്കൊടുത്തു. ശേഷം വർണ്ണാഭമായ കലാരൂപങ്ങൾ അരങ്ങേറി. ജിബി ആൻഡ് ടീമിന്റെ പ്രാർഥനാ ഗാനത്തോട് കലാ മാമാങ്കം ആരംഭിച്ചു. സംഗീത, ഇന്ദ്ര, ലീന ,ജാനകി , പാർവതി, റീന എന്നിവർ അവതരിപ്പിച്ച ജിപ്‌സി ഡാൻസ്, ഡോളമ്മ, ആഷ്‌ലി, അഞ്ജന, ഇവ, ലീവിയ എറിൻ, സൊഫീയ ടീമിന്റെ നൃത്ത രൂപം, കാർത്തിയുടെ നാടോടി നൃത്തം എല്ലാം ഹൃദ്യം. ഗ്രേസ് ജോൺ, ഹീരാ പോൾ, ടോബിൻ സണ്ണി, റേച്ചൽ ഡേവിഡ്, സന്തോഷ് പുനലൂർ, റീന സാബു എന്നിവർ സംഗീത സായാഹ്നം ഒരുക്കി. ഡബ്ല്യൂഎംസി ന്യൂയോർക്ക് പ്രൊവിൻസ് ഗായക സംഘത്തിന്റെ ഗാനം ശ്രവണസുന്ദരമായിരുന്നു.
ഡബ്ല്യൂഎംസി അമേരിക്കൻ റീജിയൻ ചെയർമാൻ ചാക്കോ കൊയ്‌ക്കേലേത് , ഡബ്ല്യൂഎംസി ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി , അമേരിക്കൻ റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ് എന്നിവർ പങ്കെടുത്തു. ഡോളമ്മ പണിക്കർ നന്ദി പ്രകാശനം നടത്തി. അവതാരിക ഡെറ്റി ഡാർലി അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചു. ജോയിന്റ് സെക്രട്ടറി ഡോളമ്മ പണിക്കർ, ജോയിന്റ് ട്രഷറർ ഏലിയാമ്മ മാത്യു എന്നിവരുടെ സംഘടന മികവിന്റെ ഒരു നേർകാഴ്ചയാണ് അരങ്ങേറിയത്. വിഭവ സമൃദ്ധമായ പുതുവത്സര സദ്യയോട് കൂടി ആഘോഷം സമാപിച്ചു.
പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾ:
∙ ചെയർമാൻ : മോൻസി വർഗീസ്
∙ വൈസ് ചെയർമാൻ : അപ്പുകുട്ടൻ കെ പിള്ള
∙ പ്രസിഡന്റ് : പ്രൊഫ. സാം മണ്ണിക്കരോട്ട്
∙ വൈസ് പ്രസിഡന്റ് : റേച്ചൽ ഡേവിഡ്
∙ സെക്രട്ടറി : ജോർജ് കെ. ജോൺ
∙ ജോയിന്റ് സെക്രട്ടറി : പിങ്കി ആൻ തോമസ്
∙ട്രഷറർ : ജോർജ് കുട്ടി വേങ്ങൽ
∙ ജോയിന്റ് ട്രഷറർ : ഏലിയാമ്മ മാത്യു
∙ വിമെൻ 'സ് ഫോറം പ്രസിഡന്റ് : ഡോളമ്മ പണിക്കർ
∙ കൾച്ചറൽ ഫോറം കോഓർഡിനേറ്റർ: ഹീര പോൾ
∙ അഡ്വൈസറി ബോർഡ് ചെയർമാൻ: ഡോ. ജേക്കബ് തോമസ്