ADVERTISEMENT

ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) പ്രശസ്ത കായികതാരം ഷൈനി വിൽസണിന് ഓണററി അംഗത്വം നൽകി.  ജനുവരി 26 ന് മാഗ് ആതിഥേയത്വം വഹിച്ച റിപ്പബ്ലിക് ദിനാഘോഷ വേളയിലാണ് അംഗീകാരം സമ്മാനിച്ചത്.  ഇന്ത്യൻ അത്‌ലറ്റീക്‌സിൽ മുൻനിര താരമായിരുന്ന ഷൈനി വിൽസൺ മുഖ്യാതിഥിയായി പങ്കെടുത്തു.

shiny-wilson2
shiny-wilson4

2024-ലെ മാഗിന്‍റെ ബോർഡ് ഓഫ് ഡയറക്‌ടർസ് ഇന്ത്യൻ അത്‌ലറ്റീക്‌സിൽ ഒരു അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു വ്യക്തി എന്ന നിലയിലും കളിക്കളത്തിന് പുറത്തും കായിക ലോകത്തും സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലും ഷൈനി വിൽസൺ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച് ആദ്യ ഓണററി അംഗത്വം നൽകാൻ ഏകകണ്ഠമായി തീരുമാനിച്ചു.

shiny-wilson3
shiny-wilson1

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുൾപ്പെടെ മലയാളി സമൂഹത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മാഗ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ, ട്രസ്റ്റി ജോസ് കെ ജോൺ എന്നിവർ ആശംസകൾ നേർന്നു. വിൽസന്‍റെ നേട്ടങ്ങൾ ഹൂസ്റ്റൺ സമൂഹം ഒന്നടങ്കം ആഘോഷിച്ചു. ഇന്ത്യൻ കായികരംഗത്ത് ഷൈനി വിത്സൻ നൽകിയ സംഭാവനകൾ ഷൈനി എന്ന പേര് ശരിവെക്കുന്ന തരത്തിൽ തിളക്കമാർന്ന വജ്രം പോലെ പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com