ഷിക്കോഗോ സെന്‍റ് മേരീസിൽ മൂന്നു നോമ്പാചരണസമാപനവും പുറത്ത് നമസ്കാരവും ഭക്തിനിർഭരമായി നടത്തപ്പെട്ടു
Mail This Article
ഷിക്കോഗോ ∙ ഷിക്കോഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മൂന്നുനോമ്പാചരണത്തോടനുബന്ധിച്ച് പുറത്ത്നമസ്കാരം ഭക്തിരനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ. ജോസ് തറക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു മൂന്നു നോമ്പാചരണത്തിന്റെ ഭാഗമായി വിശുദ്ധ കുർബ്ബാനയും പുറത്ത് നമസ്കാരവും നടത്തപ്പെട്ടത്. പ്രവാസലോകത്ത് ആദ്യമായി പുറത്ത്നമസ്കാരം നടത്തപ്പെട്ട ഷിക്കോഗോ സെന്‍റ് മേരീസ് ക്നാനാനായ ദൈവാലയത്തിൽ പൗരാണികവും പാരമ്പരാഗതവുമായ ഈ ആചാരണത്തിന് പുതുജീവൻ നൽകുന്ന ഇടവക നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ഷിക്കോഗോ സീറോ മലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജൻ ഡയറക്ടറുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ സന്ദേശം നൽകി.
കടുത്തുരുത്തി വലിയ പള്ളിയിലെ പരമ്പരാഗതമായ മൂന്നുനോമ്പാചരണത്തിന്റെയും പുറത്ത് നമസ്കാരത്തിന്റെയും, ബൈബിളിൽ പ്രതിപാദിച്ച മൂന്നു നോമ്പാചരണത്തിന്റെയും ചരിത്രത്തെ അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉദ്ധരിച്ചു. ദൈവാലയത്തിന്റെ ഹാളിൽ എണ്ണനേർച്ച നടത്തുവാൻ സാധിക്കത്തക്കവിധത്തിൽ സജ്‌ജമാക്കിയ കൽക്കുരിശും, ഊട്ടുനേർച്ചയും പരമ്പരാഗതമായ കടുത്തുരുത്തി വലിയപള്ളിയിലെ നോമ്പാചരണ പാരമ്പര്യത്തിന്റെ പ്രതിഫലനമായി മാറി.
ബിജു & ലവ്‌ലി പാലകൻ, ഫിലിപ്പ് & എൽസമ്മ നെടുംതുരുത്തിൽ, ജോണി & അന്നമ്മ തെക്കേപറമ്പിൽ, ഫിലിപ്പ് & ചിന്നമ്മ ഞാറവേലിൽ, സിറിൽ & ഷേർളി കമ്പക്കാലുങ്കൽ, സാബു & ജിജി കട്ടപ്പുറം, രാജു & കുഞ്ഞമ്മ നെടിയകലായിൽ, ജോയൽ & സോളി ഏലക്കാട്ട് എന്നിവർ പ്രസുദേന്തിമാരായിരുന്നു. അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, സെക്രട്ടറി സിസ്റ്റർ സിൽവേറിയൂസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ബിനു പൂത്തുറയിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ തിരുനാളിന്റെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.