ADVERTISEMENT

ഡാലസ് ∙ 656 ജീവനക്കാരെ അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ്  പിരിച്ചുവിടും. കസ്റ്റമർ റിലേഷൻസ്, സെൻട്രൽ ബാഗേജ് റെസല്യൂഷൻ, ലോയൽറ്റി പ്രോഗ്രാം സർവീസ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഫീനിക്സിലെ 335 ജീവനക്കാരെയും ഡാലസ് ഫോർട്ട് വർത്തിലെ 321 ജീവനക്കാരെയും ഈ മാറ്റം ബാധിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. അമേരിക്കൻ എയർലൈൻസിലെ ച്ചു. ഉപഭോക്തൃ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന 8.2% ജീവനക്കാർക്കാണ് ഇതിലൂടെ തൊഴിൽ നഷ്ടമാകുക. 

ഈ ജീവനക്കാരുടെ ചില ഉത്തരവാദിത്തങ്ങൾ ഫീനിക്‌സിനും ഡാലസ് ഫോർട്ട് വർത്തിനുമിടയിൽ വിഭജിക്കപ്പെടുന്ന പുതിയ ടീമിന് കീഴിൽ വരും. ഫ്ലൈറ്റ് റദ്ദാക്കൽ,  നഷ്ടപ്പെട്ട ബാഗും പോലുള്ള ഒന്നിലധികം പ്രശ്‌നങ്ങളുള്ള യാത്രക്കാരെ ഈ ടീം സഹായിക്കും. കേടായ സ്യൂട്ട്കേസ് പോലെയുള്ള ഒറ്റപ്പെട്ടതും എളുപ്പത്തിൽ പരിഹരിക്കാവുന്നതുമായ പ്രശ്നങ്ങൾ ഉൾപ്പെടെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ രാജ്യാന്തര കോൺടാക്റ്റ് സെന്‍ററുകളിലേക്ക് മാറ്റും. ആ കേന്ദ്രങ്ങൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്നുവെന്ന് എയർലൈൻ അറിയിച്ചു.

പുതിയ യൂണിയൻ കരാറുകളും പ്ലാസ്റ്റിക് കപ്പുകൾ മുതൽ എൻജിൻ ഭാഗങ്ങൾ വരെയുള്ള എല്ലാത്തിനും ചെലവ് ഉയർന്നതാണ് പിരിച്ചുവിടിലിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ വർഷം സെയിൽസ് ടീമിലെ 40% പേരെ അമേരിക്കൻ എയർലൈൻസ് പിരിച്ചുവിട്ടിരുന്നു. 

English Summary:

American Airlines to lays off 656 workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com