യുഎസ് സ്‌കൂളുകളിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ ഇരകളാകുന്നത് കറുത്ത വർഗ്ഗക്കാരായ വിദ്യാർഥികൾ
Mail This Article
ന്യൂയോർക്ക് ∙ യു എസ് സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങൾ 2018നും 2022നും ഇടയിൽ ഇരട്ടിയായതായി എഫ്ബിഐ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കറുത്തവർഗ്ഗക്കാരായ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇരകൾ. തുടർന്ന് എൽജിബിടിക്യുയും ജൂത വിദ്യാർഥികളുമാണ് ഇരകളായിരിക്കുന്നത്.
ഫെഡറൽ ഗവൺമെന്‍റ് ഈ വിഷയത്തിൽ ആദ്യം പുറപ്പെടുവിച്ച റിപ്പോർട്ട് അനുസരിച്ച് എലിമെന്‍ററി സ്‌കൂളുകളിലും സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും 2022-ൽ ഏകദേശം 1,300 വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2018-ൽ ഇത് 700ൽ നിന്ന് 90 ശതമാനം വർധിച്ചു. യുഎസിലെ 10 വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഒന്ന് സ്‌കൂളുകളിൽ നടക്കുന്നതായിട്ടാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പല ഇരകളും പ്രതികാര ഭയത്താൽ തങ്ങളുടെ അനുഭവങ്ങൾ പൊലീസിനെ അറിയിക്കുന്നില്ല.