നെവാഡയിൽ നികുതി ലംഘനത്തിന് ഇൻഫോസിസിന് പിഴ
Mail This Article
×
കാർസൺ സിറ്റി (നെവാഡ) ∙ രണ്ട് പാദങ്ങളിലെ പരിഷ്‌ക്കരിച്ച ബിസിനസ് നികുതി അടയ്ക്കുന്നതിൽ വീഴച്ച വരുത്തിയെന്ന് ആരോപിച്ച് നെവാഡ നികുതി വകുപ്പ് ഇൻഫോസിസിന് 225 ഡോളർ പിഴ ചുമത്തി. എന്നാൽ, ക്ലെയിമിന്‍റെ ആധികാരികത പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ, നികുതി അടയ്ക്കുന്നതിൽ കുറവുണ്ടായതിന് ഫ്ളോറിഡയിലെ റവന്യൂ വകുപ്പ് 2023 ഓഗസ്റ്റിൽ ഇൻഫോസിസിന് 76.92 ഡോളർ പിഴ ചുമത്തിയിരുന്നു.
2023 ഒക്ടോബറിൽ, കോമൺവെൽത്ത് ഓഫ് മാസച്യുസിറ്റ്‌സ് ഇൻഫോസിസിന് $1,101.96 പിഴ ചുമത്തി. ഇന്ത്യൻ വാണിജ്യ നികുതി വകുപ്പ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇൻഫോസിസിന് പിഴയും പലിശയും ഉൾപ്പെടെ സംയോജിത ചരക്ക് സേവന നികുതിക്കായി 26.5 ലക്ഷം രൂപയുടെ ഡിമാൻഡ് നോട്ടീസ് അയച്ചിരുന്നു.
English Summary:
Infosys Fined for Tax Violations in Nevada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.