ഐഒസി ഫ്‌ളോറിഡ ചാപ്റ്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
Mail This Article
ഫ്‌ളോറിഡ ∙ ഇന്ത്യയുടെ 75 -മത് റിപ്പബ്ലിക്ക് ദിനം ഐഒസി ഫ്‌ളോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ജനുവരി 26 ന് ഡേവി സിറ്റിയിലുള്ള ഗാന്ധി സ്ക്വയറിൽവെച്ച് ആഘോഷപൂർവം നടത്തപ്പെട്ടു. ഗാന്ധി സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിൽ, ജാതി, വർഗ,വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ ഭാരതീയരും ഒന്നാണെന്നും,രാജ്യത്തെ അസ്തിരപ്പെടുത്താനുള്ള പ്രതിലോമ ശക്തികളുടെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്തുവാൻ എല്ലാവരും ജാഗ്രത ഉള്ളവരായിരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ ഓർപ്പിച്ചു. ജനുവരി 26 നുള്ള പ്രധാന്യം ഉൾക്കൊണ്ടുവേണം ഐഒസി യുടെ ഓരോ പ്രവർത്തകരും നീങ്ങേണ്ടത് എന്ന് തന്‍റെ പ്രഭാഷണത്തിൽ പ്രസിഡന്‍റ് പനംഗയിൽ ഏലിയാസ് പ്രസ്താവിച്ചു.
ഐഒസി സൗത്ത് ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്‍റ് പനംഗയിൽ ഏലിയാസ്, മേലെ ചാക്കോ (ചെയർമാൻ), രാജൻ ജോർജ് (സെക്രട്ടറി), ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡന്‍റ്), ജോസ് സെബാസ്റ്റ്യൻ (ജോയിന്‍റെ ട്രഷറാർ), കുര്യൻ വർഗീസ് (ജോയിന്‍റ് സെക്രട്ടറി), രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ രാജു ഇടിക്കുള, ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ്, ഫോമാ നാഷനൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറാർ ശ്രീ സജീവ് മാത്യു നന്ദിപ്രകാശനം നടത്തി.