ADVERTISEMENT

ഫ്ളോറിഡ: ഐപിസി ലേക്ക്ലാന്‍റ് സഭാംഗം റാന്നി മേടക്കൽ തോമസ് എം. തോമസിന്‍റെ ഭാര്യ റോസമ്മ തോമസ് (85) ഫ്ളോറിഡയിൽ അന്തരിച്ചു. 1984 ൽ കുവൈത്തിൽ നിന്നും ന്യൂയോർക്കിൽ എത്തിയ പരേത, ഐപിസി ന്യൂയോർക്ക് ദൈവസഭയുടെ അംഗമായിരുന്നു. അഞ്ചനാട്ട് ചാക്കോയുടെ 10 മക്കളിൽ ഇളയ മകളും വടക്കേ അമേരിക്കയിലെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എ.സി ജോർജിന്‍റെ സഹോദരിയുമാണ്. 2004 മുതൽ ഫ്ളോറിഡയിലെ ലേക്ക് ലാൻഡിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.

മക്കൾ: ജോസ് തോമസ് (ഐപിസി സൗത്ത് ഈസ്റ്റ് റീജൻ കൗൺസിൽ അംഗം), ജേക്കബ്, റ്റോമി. മരുമക്കൾ: അനിത, റീന, സോളി. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഐപിസി ലേക്ക് ലാന്‍റ് സഭയിൽ മെമ്മോറിയൽ സർവീസും 10 ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 863 860 7867, 863 899 0058

English Summary:

Rosamma Thomas Died in Florida.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com