ടെക്സസ് പ്രൈമറി: വോട്ടർ റജിസ്ട്രേഷൻ സമയ പരിധി ഇന്ന് അവസാനിക്കും
Mail This Article
×
ഓസ്റ്റിൻ ∙ ടെക്സസിൽ യുഎസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങളിലേക്ക് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വോട്ടർ റജിസ്ട്രേഷനുള്ള സമയം ഇന്ന് അവസാനിക്കും. ടെക്സസ് ഓഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 5 നാണ് പ്രൈമറി തിരഞ്ഞെടുപ്പ്. രാജ്യത്തെ നിയമം യോഗ്യരായ വോട്ടർമാർ തിരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് റജിസ്റ്റർ ചെയ്യണം. പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ ഓൺലൈനിൽ പരിശോധിക്കാം. പ്രൈമറിയിലേക്കുള്ള ഏർലി വോട്ടിംഗ് ഫെബ്രുവരി 20 മുതൽ മാർച്ച് 1 വരെ നടക്കും.
English Summary:
Texas Primary Voter Registration Last Date: February 5th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.