ഫ്ലോറിഡയിൽ രണ്ട് പേരെ ബന്ദികളാക്കി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളെ വെടിവച്ചു കൊന്നു
Mail This Article
ഫ്ലോറിഡ ∙ രണ്ട് പേരെ ബന്ദികളാക്കുകയും അവരിൽ ഒരാളുടെ കഴുത്തിൽ കത്തിവച്ച് ഭീഷിണിപ്പെടുത്തുകയും, കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്ത ഫ്ലോറിഡയിലെ ബാങ്ക് കൊള്ളക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടത് 36 കാരനായ സ്റ്റെർലിങ് റാമോൺ അലവാചെ എന്ന മോഷ്ടാവാണ്. അയാൾ ബന്ദികളാക്കിയവരും സംഭവസ്ഥലത്തുണ്ടായിരുന്നവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥൻ ഒളിഞ്ഞു നിന്നാണ് ഇയാൾക്കു നേരെ വെടിയുതിർത്തത്.
ബാങ്ക് കവർച്ചയെക്കുറിച്ച് ഫോൺ വന്നതിന് തൊട്ടുപിന്നാലെ നിയമപാലകർ രംഗത്തിറങ്ങി. തന്റെ കയ്യിൽ ബോംബ് ഉണ്ടെന്ന് അക്രമി അവകാശപ്പെട്ടു. ഈ സമയത്ത് അദ്ദേഹം രണ്ട് പേരെ ബന്ദികളാക്കിയിരുന്നു. ഇയാളുമായി തുടർച്ചയായി ചർച്ച നടത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക പരിശീനലം ലഭിച്ച ഉദ്യോഗസ്ഥന്‍ ഇയാളെ ഒളിഞ്ഞിരുന്നു വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി.