മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു
Mail This Article
ഡാലസ് ∙ മുപ്പതു വർഷമായി ഡാലസ് കേന്ദീകരിച്ചു പ്രവർത്തിക്കുന്നകേരള ലിറ്റററി സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ കവിതാപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. വിജയിയിക്ക് 250 യു എസ് ഡോളറും ഫലകവും പ്രശസ്തിപത്രവും മാർച്ച്- ഏപ്രിൽ മസങ്ങളിൽ ഡാലസിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.
2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചതു ഡോക്ടർ മാത്യു ജോയ്സിനാണ്. അമേരിക്കയിലും, കാനഡയിലും താമസിക്കുന്ന കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു തന്ന കൃതി പിന്നീട് സ്വീകരിക്കുന്നതല്ല. കഴിഞ്ഞകാല മനയിൽ പുരസ്കാര ജേതാക്കൾക്കോ ഈ വർഷത്തെ പ്രവർത്തകസമിതി അംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കുവാൻ സാധിക്കില്ല. അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
രചയിതാവിന്‍റെ പേരു വയ്ക്കാതെ കൃതികൾ ഈമെയിലിൽ പിഡിഎഫ് അറ്റാച്‌മെൻറായും കവിയുടെ ഫോട്ടോയും പേരും വിലാസവും ഇമെയിൽ മെസ്സേജായും അയയ്ക്കേണ്ടതാണ്. ഒരാളിൽ നിന്നു ഒരു കവിത മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഫെബ്രുവരി 29, 2024.
കൃതികൾ അയക്കേണ്ട വിലാസം
ഇമെയിൽ:klsdallas90@gmail.com
For more information :
Shaju John (KLS President 2024-25) 469-274-6501
Haridas Thankappan (KLS Secretary 2024-25)
214-763-3079