തീപിടിത്തത്തിൽ പെൻസിൽവേനിയയിലെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
Mail This Article
×
ഈസ്റ്റ് ലാൻസ്‌ഡൗൺ(പെൻസിൽവാനിയ) ∙ പെൻസിൽവാനിയയിലെ ഈസ്റ്റ് ലാൻസ്‌ഡൗണിലെ ഒരു വീട്ടിൽ ബുധനാഴ്ച വെടിവയ്പ്പിലും തീപിടുത്തത്തിലും കുടുംബത്തിലെ ആറ് പേർ മരിച്ചു.
വെടിവെപ്പിന് തൊട്ടുപിന്നാലെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു, കെട്ടിടം തകർന്നു. വ്യാഴാഴ്ച ഉച്ചയോടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു കുട്ടിയുടെ ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങളും ഒരു തോക്കും കണ്ടെടുത്തു.
എത്രപേർക്ക് വെടിയേറ്റുവെന്നത് വ്യക്തമല്ല, പോസ്റ്റ്‌മോർട്ടത്തിലൂടെ മരണകാരണം വ്യക്തമാകും.
English Summary:
Six Members of a Family Died in the Fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.