ADVERTISEMENT

ഹൂസ്റ്റൺ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രഹസ്യ രേഖകളുടെ കേസിൽ വാദം കേൾക്കുന്ന ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സസ് സ്വദേശിനിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ. കേസിൽ ടിഫാനി ഷിയ ഗിഷിനെയാണ് കോടതി ശിക്ഷിച്ചത്. യുഎസ് ജില്ലാ ജഡ്ജി എയ്‌ലിൻ കാനണിനെ വധിക്കുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. ട്രംപിന്‍റെ ഫെഡറൽ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിന്‍റെ മേൽനോട്ടം വഹിക്കുന്ന യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മറ്റൊരു ടെക്‌സസ് സ്വദേശിനെക്കെതിരെ കേസെടുത്തിരുന്നു. 

English Summary:

Texas woman sentenced to 3 years in prison for death threats to judge in Donald Trump's documents case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com