ഫോമാ നാഷനൽ കമ്മറ്റിയിലേക്ക് സൺ ഷൈൻ റീജിനിൽ നിന്നും ടിറ്റോ ജോൺ മത്സരിക്കുന്നു
Mail This Article
ടാമ്പാ ∙ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ മുൻ സെക്രട്ടറിയും ഫോമായുടെ സജീവ പ്രവർത്തകനുമായ ടിറ്റോ ജോൺ ഫോമായുടെ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സൺ ഷൈൻ റീജിയൻ ട്രഷറർ, ചെയർമാൻ, ഫോമാ ബേസ്ഡ് കപ്പിൾ കമ്മിറ്റീ മെമ്പർ, എം എ സി എഫ് വിസ ക്യാമ്പ് കോർഡിനേറ്റർ, ഫോമാ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി മെമ്പർ തുടങ്ങി അനേകം സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ ജോൺ 2014 -16 കാലഘട്ടത്തിൽ ഫോമാ നാഷണൽ കമ്മിറ്റിയിലെ യൂത്ത് റെപ്രെസെന്ററ്റീവ് ആയിരുന്നു. ടാമ്പാ മലയാളി സാമൂഹിക പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യമായ ടിറ്റോയോടൊപ്പം നിരവധി പരിപാടികളിൽ പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും ടിറ്റോയെപോലുള്ളവർ മുഖ്യധാരയിലേക്ക് വരുന്നത് ഫോമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രയോജനപ്പെടുമെന്നും ഫോമാ മുൻ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ടിറ്റോ ജോണിന് എം എ സി എഫിന്റെ എല്ലാ വിധ പിന്തുണയും അസോസിയേഷൻ പ്രസിഡന്റ് എബി പ്രലേലും സെക്രട്ടറി സുജിത് അച്യുതനും വാഗ്ദാനം ചെയ്തു. സൺഷൈൻ റീജിയന്റെ വിവിധ നേതാക്കളുടെ അഭ്യർഥനയെ മാനിച്ചാണ് നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്. ഏറ്റെടുത്തിട്ടുള്ള ചുമതലകൾ സ്തുത്യർഹമായ രീതിയിൽ നിർവ്വഹിച്ചി ട്ടുള്ള ടിറ്റോ ജോൺ ഫോമയ്‌ക്ക് ഒരു മികച്ച മുതൽക്കൂട്ടാകുമെന്ന് ജെയിംസ് ഇല്ലിക്കൽ, സജി കരിമ്പന്നൂർ, ടോമി മ്യാൽക്കപുറത്ത്, ബാബു തോമസ്, ഷാജു ഔസെഫ്, ജോസ് ഉപ്പൂട്ടിൽ, ഫ്രാൻസിസ് വയലുങ്കൽ, സുനിൽ വർഗീസ്, സാൽമോൻ മാത്യു തുടങ്ങിയ എം എ സി എഫിലെ പ്രമുഖ ഫോമാ നേതാക്കൾ പറഞ്ഞു.