ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ വാലന്റെൻസ് ഡേയുടെ ഭാഗമായി ‘പ്രണയഗാനങ്ങൾ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സിനിമാ – സംഗീത സംവിധായകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ  അക്കൗണ്ടന്‍റ് ടോം ജോർജ്, നഴ്‌സിങ് ലീഡർമാർ, കമ്മ്യൂണിറ്റി നേതാക്കളായ താരാ സാജൻ, ജയ എന്നിവരും സന്നിഹിതരായിരുന്നു. സാമുദായിക നേതാവും എഴുത്തുകാരനുമായ എ സി ജോർജ് , രാജൻ പടവത്തിൽ, എബ്രഹാം കളത്തിൽ, ഫോർട്ട്ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനാർത്ഥി തരൽ പട്ടേൽ, എച്ച്എംഎ പ്രസിഡന്‍റ് പ്രതീശൻ പാണഞ്ചേരി എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി, മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

എച്ച്എംഎ മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ അവതരാകനായിരുന്നു. പ്രസിഡന്‍റ് എമിരിറ്റസ് ഷീല ചെറു അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ഷാരോൺ എബ്രഹാം, ജിനു വിശാൽ സോഷി, സാവിയോ ജോസഫ്, ജോർജ് കിരിയന്തൻ, ആനി ജോർജ്ജ് എന്നിവർ മികച്ച രീതിയിൽ ഗാനങ്ങൾ ആലപിച്ചു. 

(വാർത്ത: സുമോദ് തോമസ് നെല്ലിക്കാല)

English Summary:

Houston Malayali Association's "Love Songs" Became Colorful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com