ADVERTISEMENT

ഡാലസ് ∙  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനെ  (ഐ.പി.സി.എന്‍.റ്റി )   നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈ മാസം 17 ന് ഗാർലാൻഡ് ല ബെല്ല റസ്റ്റോറന്‍റിൽ  നിലവിലുള്ള പ്രസിഡന്‍റ് സിജു വി ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം 2024-2026 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്‍റായി സണ്ണി മാളിയേക്കൽ (പ്രസിഡന്‍റ്) , സിജു വി ജോർജ് (വൈസ് പ്രസിഡന്‍റ്), ബിജിലി ജോർജ് (സെക്രട്ടറി), അനശ്വർ  മാമ്പിള്ളിൽ (ജോയിന്‍റ് സെക്രട്ടറി), പ്രസാദ് തിയോഡിക്കൽ (ട്രഷറർ), തോമസ് ചിറമേൽ (ജോയിന്‍റ് ട്രഷറർ), അഡ്‌വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ, അഡ്‌വൈസറി ബോർഡ് അംഗങ്ങളായി പി പി ചെറിയാൻ, സാം മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

തുടർന്ന് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സാം മാത്യുവും, വരവ് ചെലവ് കണക്കുകൾ ട്രഷറർ ബെന്നി ജോണും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. കഴിഞ്ഞ രണ്ടു വർഷം വിജയകരമായി പ്രവർത്തിക്കുവാൻ പിന്തുണ നൽകിയ എല്ലാവർക്കും പ്രസിഡന്‍റ് നന്ദി പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ നിത്യജീവിത അവസ്ഥകള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഐ.പി.സി.എന്‍.റ്റി  പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ചാപ്റ്റര്‍ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ പറഞ്ഞു. കര്‍മഭൂമിയിലെ മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി നിലനിന്നുകൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെന്നി ജോണിന്‍റെ  നേതൃത്വത്തിലുള്ള അഡ്‌വൈസറി  ബോര്‍ഡിനാടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാവും സംഘടന  പ്രവര്‍ത്തിക്കുകയെന്ന്  പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ വ്യക്തമാക്കി.

English Summary:

New Leadership for India Press Club of North Texas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com