ADVERTISEMENT

ഫ്ലോറിഡ ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  തുളസി ഗബ്ബാർഡിനെ (42) വൈസ്  പ്രസിഡന്റ് സ്ഥാനാർഥിയായി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നാല് തവണ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കോൺഗ്രസ് വുമണായി തിര‍ഞ്ഞെടുക്കപ്പെട്ട തുളസി 2022 ലാണ് പാർട്ടി വിട്ടത്. എതിർപാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന തുളസിയുടെ സ്വീകാര്യതയാണ് അവരെ വൈസ്  പ്രസിഡന്റ് സ്ഥാനാർഥിയായി അവതരിപ്പിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നിന് മുമ്പ് ഹവായ് ആർമി നാഷനൽ ഗാർഡിനായി ഇറാഖ് യുദ്ധത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് തുളസി. 

English Summary:

Donald Trump in Conversation with Tulsi Gabbard on being Vice Presidential Candidate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com