ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയെ നാറ്റോയിൽ നിന്ന് പിൻവലിക്കുമെന്ന് ഹിലരി ക്ലിൻ്റൺ
Mail This Article
×
വാഷിങ്‌ടൻ ∙ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസിനെ നാറ്റോയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ ആരോപിച്ചു. ട്രംപ് നാറ്റോ രാജ്യങ്ങൾക്കെതിരെ നിലപാട് എടുത്തത് ഗൗരവത്തിൽ എടുക്കണമെന്ന് യുഎസ് സഖ്യകക്ഷികളോട് ഹിലരി ആവശ്യപ്പെട്ടു. അവസരം ലഭിച്ചാൽ സ്വേച്ഛാധിപത്യ നേതാവാകാൻ അദ്ദേഹം തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. ജർമനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്.
English Summary:
Hillary Clinton Warns Trump will seek to Withdraw US from NATO if Elected.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.