ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുക്രെയ്നിലെ വ്യാവസായിക നഗരമായ അവ്ദിവ്കയ്ക്കുമേൽ റഷ്യ സ്ഥാപിച്ച ആധിപത്യം യുഎസിനേറ്റ തിരിച്ചടിയായാണ് പ്രസിഡന്‍റ് ജോ ബൈഡനും ഡെമോക്രാറ്റുകളും. എന്നാല്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് യുക്രെയ്ന് റഷ്യ അധിക ഫണ്ട് നല്‍കുന്നതിനെതിരേ റിപ്പബ്ലിക്കന്‍ പാർട്ടി അടക്കം രംഗത്തുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് മേല്‍ക്കൈയുള്ള പ്രതിനിധി സഭയാകട്ടെ ഇതടക്കമുള്ള സഹായ ഫണ്ടുകള്‍ പിടിച്ചു വച്ചിരിക്കുകയുമാണ്. 

അതിനിടെ യുക്രെയ്ന് കൂടുതല്‍ ഫണ്ട് നല്‍കുന്നതിനെതിരേ ടെസ്​ല സിഇഒ ഇലോണ്‍ മസ്‌ക് രംഗത്തുവന്നത് ശ്രദ്ധേയമായി. റഷ്യ‍ യുദ്ധത്തിൽ പരാജയപ്പെടില്ല, അതിനാൽ യുക്രെയ്നിന് ധനസഹായം നല്‍കുന്നത് വിഡ്ഢിത്തമാണെന്ന് മസ്‌ക് പറഞ്ഞു. വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് ഡേവിഡ് സാക്‌സ് ഹോസ്റ്റുചെയ്ത എക്‌സ് (മുമ്പ് ട്വിറ്ററില്‍) സ്‌പേസ് സെഷനിലായിരുന്നു മസ്‌കിന്‍റെ പരാമർശം. സെനറ്റര്‍മാരായ റോണ്‍ ജോണ്‍സണ്‍, മൈക്ക് ലീ, ജെ. ഡി. വാന്‍സ് എന്നിവരും റിപ്പബ്ലിക്കന്‍ പ്രൈമറി സ്ഥാനാര്‍ഥിയായിരുന്ന വിവേക് രാമസ്വാമിയും യുക്രെയ്ന്‍ ഫണ്ടിങ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി. 

 'ഈ ചെലവ് യുക്രെയ്‌നെ സഹായിക്കുന്നതല്ല. യുദ്ധം നീണ്ടുനില്‍ക്കുന്നത് ആ രാജ്യത്തിന്  ദോഷകമാണ്.ബില്ലുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്കള്‍ പൗരന്‍മാര്‍ തങ്ങളുടെ പ്രതിനിധികളുമായി പങ്കുവയ്ക്കണണം. പുട്ടിന്‍റെ പിന്തുണക്കാരനാണെന്നുള്ള ആരോപണം തനിക്കെതിരേ ഉയരാറുണ്ട്.എന്നാല്‍ ഇതു തെറ്റാണ്.റഷ്യയെ ദുര്‍ബലപ്പെടുത്താന്‍ മറ്റാരേക്കാളും പ്രവര്‍ത്തിച്ചിട്ടുള്ളത് താനാണ് - മസ്ക് അഭിപ്രായപ്പെട്ടു   

റഷ്യയുടെ ബഹിരാകാശ വിക്ഷേപണ വ്യവസായത്തില്‍ നിന്ന് സ്‌പെയ്‌സ് എക്‌സ് ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന് സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് ആക്‌സസ് നല്‍കുന്നതും തങ്ങളാണ്. റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യ്‌ക്രെയിന് ആകെയുള്ള ആശ്രയം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത യുഎസ് പ്രസിഡന്‍റ് യുക്രെയ്‌നിലേക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് വിശ്വാസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്‌ക് മുന്‍പും യുദ്ധത്തെക്കുറിച്ച് സമാനമായ ആശങ്കകള്‍ എക്‌സിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധം തുടരുന്നതിന് സഹായം ആവശ്യപ്പെടുന്ന യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുടെ മനോഭാവത്തെയും അദ്ദേഹം വിമര്‍ശിച്ചു.

യുദ്ധം പൂര്‍ത്തിയാക്കാന്‍ പുട്ടിന്‍ സമ്മര്‍ദ്ദത്തിലാണെന്ന് കസ്‌കി അവകാശപ്പെട്ടു. 'അദ്ദേഹത്തിന് തോല്‍ക്കാന്‍ കഴിയില്ല. പിന്മാറിയാല്‍ അദ്ദേഹം വധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.യക്രെയ്‌നിലെ അധിക ധനസഹായത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്ന സെനറ്റര്‍ ജോണ്‍സണും സമാനമായ വാദമാണ് ഉയര്‍ത്തുന്നത്. 

English Summary:

Elon Musk questions US aid to Ukraine, Says ‘No Chance’ that Putin could Lose the War.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com