വിവാഹമോചനത്തിന് ഹർജി നൽകി ഡാലസ് മേയർ
Mail This Article
ഡാലസ് ∙ ഡാലസ് മേയർ എറിക് ജോൺസൻ കടുത്തപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ. സമീപ കാലത്താണ് ഡെമോക്രാറ്റിക് പാർട്ടിയിൽ എറിക് ജോൺസൻ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് എത്തിയത്. ഭാര്യ നകിതയുമായുള്ള ബന്ധം വേർപിരിയുന്നതിന് കേസ് നൽകിയിട്ടുണ്ടെന്നാണ് വിവരമാണ് ആദ്യം പുറത്ത് വന്നത്. ഇത് വിവാഹബന്ധം വേർപിരിയുന്നത് വരെ ഇക്കാര്യം സ്വകാര്യമായി വയ്ക്കാൻ ആഗ്രഹിച്ചിരുന്നു കാരണം തങ്ങളുടെ മൂന്നു കുട്ടികളെ ഇത് ബാധിക്കുമെന്നാണ് വിവരം പുറത്ത് വന്നപ്പോൾ എറിക് പറഞ്ഞത്. 2007 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് സഹപ്രവർത്തകയുമായി ബന്ധം ഉണ്ടെന്നാണ് നികിത ആരോപിക്കുന്നത്.
കഴിഞ്ഞ മേയിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ച മേയർ മുൻ ചീഫ് ഓഫ് സ്റ്റാഫ് മറിയ എൽബന്ന നടത്തുന്ന അഡെപ്ത് സ്ട്രാറ്റജിസ് എന്ന സ്ഥാപനത്തിന് മാസം തോറും വലിയ തുകകൾ നൽകി വരികയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതുവരെ ജോൺസൻ 1,10 ,000 ഡോളർ നൽകി കഴിഞ്ഞു. 2023 മെയ് 15 മുതൽ ഡിസംബർ 20 വരെയാണ് തുക നൽകിയത്. സ്ട്രാറ്റജിക് കൺസൾട്ടിങ് സർവീസസിനു വേണ്ടിയെന്നാണ് വിശദീകരണം. ടെക്‌സസ് സംസ്ഥാന രേഖകൾ പ്രകാരം അഡെപ്ത് സ്ട്രാറ്റജിസ് മറിയ എൽബന്ന സ്ഥാപിച്ചതാണ്. റിപ്പബ്ലിക്കൻ മേയേഴ്സ് അസോസിയേഷനും ഇതേ മേൽവിലാസം തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കും. കഴിഞ്ഞ മേയിൽ ജോൺസന്റെ മാത്രം പേരാണ് മേയർ സ്ഥാനത്തേക്ക് ബലാറ്റിൽ ഉണ്ടായിരുന്നത്.