ADVERTISEMENT

ഷിക്കാഗോ ∙ അടുത്ത അധ്യയന വർഷം മുതൽ ഷിക്കാഗോ പബ്ലിക് സ്‌കൂളുകളിൽപൊലീസ് ഉദ്യോഗസ്ഥർ വേണ്ടെന്ന തീരുമാനം ഷിക്കാഗോയിലെ വിദ്യാഭ്യാസ ബോർഡ് ഐകകണേ്ഠ്യന പാസാക്കി. ഷിക്കാഗോ സ്കൂൾ റിസോഴ്‌സ് ഓഫിസർ പ്രോഗ്രാം അവസാനിപ്പിക്കാനും ഷിക്കാഗോ വിദ്യാഭ്യാസ ബോർഡ് വ്യാഴാഴ്ച വോട്ട് ചെയ്തു.

ഓഗസ്റ്റ് മുതൽ ഷിക്കാഗോ പൊലീസിനെ പൊതുവിദ്യാലയങ്ങൾക്ക് പുറത്ത് മാത്രമേ അനുവദിക്കൂ.  ബദൽ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷിക്കാഗോ ബോർഡ് ഓഫ് എജ്യുക്കേഷൻ അംഗം മിഷേൽ മൊറേൽസ് പറഞ്ഞു. നിലവിൽ 39 ഹൈസ്‌കൂള്‍ ക്യാംപസിൽ മാത്രമാണ് പൊലീസുള്ളത്. ഇവരെ ക്യാംപസിൽ നിന്ന് മാറ്റുന്നതിന് മുൻപ് മറ്റ് സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനാണ് നീക്കം. 

English Summary:

Police are Moving Out of Chicago Public Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com