പ്രകൃതിയിൽനിന്നും അകലുംതോറും സത്യത്തിൽനിന്നും അകലും: കെ. ജയകുമാർ
Mail This Article
പ്രകൃതിസ്നേഹിയായ കവി, മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ, കോരസനുമായി ന്യൂയോർക്കിൽ നടത്തിയ ഒരു പ്രഭാതസംഭാഷണം. മലയാള ഭാഷയെ മാറോടണക്കുന്ന ഒട്ടനവധി ആളുകൾ ഏഴാംകടലിനക്കരെ നങ്കൂരമടിച്ചു നിൽക്കുമ്പോൾ അവരിൽ കടന്നുവരുന്ന ഭാഷയുടെ വ്യാപനങ്ങളും, ഒടുങ്ങാത്ത അന്വേഷണങ്ങളും , മറച്ചുവെയ്ക്കാനാവാത്ത ആശങ്കകളും ഒക്കെയാണ് ഇവിടെ കടന്നുവന്നത്. പതിവ് അഭിമുഖങ്ങളിൽനിന്നും വ്യത്യസ്തമായി ചിലതൊക്കെ കണ്ടെത്താൻ ഈ സംഭാഷണത്തിന് സാധിക്കുന്നുണ്ട്. ന്യൂയോർക്കിലെ ശരത്കാല സന്ധ്യകൾ ചാമരം വീശിത്തുടങ്ങുന്ന നാളുകളിലെ പ്രഭാതത്തിനു ഒരു വിഷാദമുഖമാണ്. എവിടെയോ കളഞ്ഞുപോയ വേനലിൻറെ ഓർമ്മയിൽ തിരയുന്ന കൗമാരം.
"പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി, കിനാവിൽ സുഗന്ധം ഈ കാറ്റിൽ തുളുമ്പി.." എന്നുതുടങ്ങുന്ന സാറിന്റെ കവിത എനിക്ക് പ്രിയപ്പെട്ടതാണ്. ഈ പ്രഭാതത്തിൽ ഒന്നിച്ചിരിക്കുമ്പോൾ അതാണ് മനസ്സിൽ ഓടിയെത്തുന്നത്. കുഞ്ഞാറ്റക്കിളികൾ എന്ന സിനിമയിലെ ഒരു സിനിമാഗാനമാണ് അത് . അതിൽ കവിതയുണ്ടെങ്കിലും പാട്ടെഴുതുമ്പോൾ നമ്മുടെ സത്വം അതിൽ ഇടക്കൊക്കെയേ വരാറുള്ളൂ, ഒരു കഥാപാത്രത്തിനുവേണ്ടിയാവും നാം അവിടെ സംസാരിക്കുക. എന്നാലും എഴുത്തുകാരന്റെ മനസ്സിൽ കിടക്കുന്ന ചിത്രങ്ങളും വിചാരങ്ങളും അനുഭൂതികളുമൊക്കെ അതിൽ സന്നിവേശിപ്പിക്കും.അതിലെ കഥാപാത്രത്തിനു പ്രഭാതത്തെ ഓർക്കുന്ന സന്ദർഭം ഉണ്ടോ എന്നറിയില്ല, നമ്മൾ ഇട്ടുകൊടുക്കുകയാണ്, എനിക്കും പ്രിയപ്പെട്ട ഒരു ഗാനമാണ് അത്. എ.ജെ ജോസഫ് എന്ന ഒരു മ്യൂസിക് ഡയറക്ടർ ആണത് തയ്യാറാക്കിയത്. അതിൽ പകലും രാത്രിയുമാണ് പറയുന്നത്. അതിൽ പറയുന്ന 'വികാരവീണകൾ പാടും ഗാനത്തിൻ പൂഞ്ചിറകിൽ നീ പോരുകില്ലേ ഉഷസന്ധ്യ പോലെ നീ വരില്ലേ, നിശാഗന്ധികൾ പൂക്കും ഏകാന്തയാമങ്ങളിൽ നീ പോരുകില്ലേ നിലാദീപ്തി പോലെ'. നാം ഇഷ്ട്ടപ്പെടുന്ന പെൺകുട്ടിയെ ഏറ്റവും മനോഹരമായ വസ്തുക്കളോട് ഉപമിക്കാനാണല്ലോ ആഗ്രഹം. അങ്ങനെ നിലാവുദിച്ചുവരുന്ന സന്ധ്യ അല്ലെങ്കിൽ ഉഷസന്ധ്യ ഒക്കെ സൗന്ദര്യതികയുള്ള ബിംബങ്ങളാണ്. അത് കാമുകിയിൽ ആരോപിക്കുക്ക എന്നത് കാമുകന്റെ ശീലക്കേടുതന്നെയാണ്.
∙ ന്യൂയോർക്കിലേക്കുള്ള ഇത്തവണത്തെ വരവിന്റെ ഉദ്ദേശം?
ന്യൂയോർക്കിൽ വരുവാൻ സന്തോഷമാണ്, ഒരുപാടു പരിചയക്കാർ, അമേരിക്കയിലുള്ള എല്ലാ പ്രഭാതങ്ങളും എനിക്ക് സന്തോഷമാണ്. ഇപ്പോൾ സമ്മർ ആണല്ലോ, തെളിഞ്ഞ ആകാശം. എന്നെ ഏറ്റവും സ്പർശിച്ചത് മരങ്ങളോട്, പ്രകൃതിയോട് ഇവിടുത്തെ സമൂഹവും സർക്കാരും കാണിക്കുന്ന ജാഗ്രതയാണ്. ഒരുപക്ഷേ ഇതിലും സുന്ദരമായ പ്രകൃതി അനുഗ്രഹിച്ച നമ്മുടെ നാട്ടിൽ പ്രകൃതിയോടു നാം കാണിക്കുന്ന നിസ്സംഗത, അക്രമാസക്തമായ ബന്ധം എന്നെപ്പോലെ അനേകരെ നോവിപ്പിക്കുന്നു.
∙ വികസിത രാജ്യമായ അമേരിക്ക പ്രകൃതിയോട് കാണിക്കുന്ന ജാഗ്രത, എന്നാൽ വികസനത്തിന്റെ പേരിൽ നമ്മൾ നാട്ടിൽ ഒക്കെ വെട്ടിനിരത്തുന്നത് എങ്ങനെ കാണുന്നു?
അവികസിതമായ രാജ്യങ്ങൾക്ക് പെട്ടന്ന് വികസിക്കണം എന്ന ആഗ്രഹമുണ്ട്. അമേരിക്ക നൂറുകണക്കിനു വർഷം കൊണ്ടാണല്ലോ ഈ സ്റ്റാറ്റസിലേക്ക് എത്തിയത്. ഇന്ത്യയെപ്പോലെ അടുത്തകാലത്ത് സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾക്ക്, പെട്ടന്ന് വികസിക്കണം. അപ്പോൾ നിങ്ങൾ പരിതഃസ്ഥിതിയുടെ കാര്യങ്ങൾ പറഞ്ഞു പരിമിതപ്പെടുത്തരുത്. അതിനൊന്നും യാതൊരു അർഥവുമില്ല. വികസനം ആവശ്യമാണ്, അതൊക്കെ വേറൊരു രീതിയിൽ ചെയ്യാമല്ലോ. നമ്മുടെ പ്രകൃതിയെ നശിപ്പിച്ചിട്ടേ വികസിപ്പിക്കാനാവൂ എന്നത് അന്ധമായ വികസന സമീപനമാണ്. പരിതഃസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരാണ് യഥാർത്ഥ വികസനവാദികൾ, അതാണല്ലോ നിലനിൽക്കുന്നത്. നൂറു വർഷം പഴക്കമുള്ള മരം മുറിക്കാൻ പതിനഞ്ചു മിനിട്ടുമതി. വികസനത്തിനുവേണ്ടിയും പരിതഃസ്ഥിതിക്കുവേണ്ടിയും വാദിച്ചു ഇരുചേരികളായി നിൽക്കുന്നത് ആരോഗ്യകരമായ സമീപനമല്ല. റോഡ് അലയിൻമെന്റിനു വേണ്ടി എന്ത് മരങ്ങളാണ് നമ്മൾ വെട്ടി നിരത്തുന്നത്, മാലിന്യ നിക്ഷേപങ്ങളിലും എമ്മിഷനിലും നമ്മുടെ നയങ്ങളിലും സമീപനങ്ങളിലും പരിതസ്ഥിയെക്കുറിച്ചുള്ള ധാരണ വളരെ കുറവാണ്.
∙ സാറിന്റെ കവിതകളിൽ അദ്ധ്യാൽമികതയുടെ ലാഞ്ചന കാണാറുണ്ട്. മനുഷ്യ ജീവിതത്തിൽ അദ്ധ്യാൽമികതയുടെ പുറംചട്ട ആവശ്യമുണ്ടോ?
അമേരിക്ക, പരിതസ്ഥിതിയുടെ കാര്യത്തിലും വികസനത്തിലും മുന്നിൽത്തന്നെയാണ് എങ്കിലും ഞാൻ കാണുന്ന ഒരു ന്യൂനത ഭൗതികത മാത്രമേയുള്ളൂ, അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ആലോചിക്കാൻ സമയമില്ല. നമ്മുടെ മെറ്റീരിയൽ കംഫോർഡ്സ് നോക്കുന്നു, എക്സ്ടെർണലി ഔർ ലൈഫ് ഈസ് ഫുൾ, ഭൗതികതയിൽ അഭിരമിച്ചു ജീവിക്കുക എന്നതാണ് പാശ്ചാത്യ ജീവിതരീതി. ഇന്ത്യൻ മനസ്സിനു കാര്യങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ കാണാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. അതൊരു പുസ്തകം വായിച്ചിട്ടോ ഒരു പ്രത്യേക ഫിലോസഫി പിന്തുടരുന്നതുകൊണ്ടോ കിട്ടുന്നതല്ല. അത് നമുക്ക് ഇൻബോണായി കിട്ടുന്നതാണ്. ഈ കാണുന്ന ഭൗതിക യാഥാർഥ്യത്തിനപ്പുറം മറ്റൊരു യാഥാർഥ്യമുണ്ട്. അതിനെ ദൈവമെന്നു വിളിക്കാം പ്രകൃതിയെന്നു വിളിക്കാം കോൺഷ്യസ്നെസ്സ് എന്ന് വിളിച്ചാലും കൊള്ളാം, കോസ്മിക് പവർ എന്ന് വിളിച്ചാലും കൊള്ളാം, ദെയ്ർ ഈസ് സംതിങ്ങ് ബിയോണ്ട് ദി എംപിരിക്കൽ, പഞ്ചെദ്രിയങ്ങൾക്കു കാണാൻ സാധിക്കുന്നതിനപ്പുറം, ജീവിതത്തിനപ്പുറം കാഴ്ചക്കു അതീതമായ വലിയ ശക്തികളുണ്ട്. സംതിങ്ങ് സുപ്പീരിയർ എന്ന ഒരവബോധത്തോടെ ജീവിക്കുമ്പോൾ നമ്മുടെ എഴുത്തിലും പ്രവർത്തിയിലുമൊക്കെ ഒരു അദ്ധ്യാൽമികത വരുന്നു എന്നുള്ളതാണ്. അത് മതത്തിന്റെ ആശയമല്ല. ഇന്ത്യൻ മനസ്സാണത്.
∙ അമേരിക്കൻ മലയാളികളിൽപോലും ഒരു വിഭാഗീയത കടന്നുവരുന്നു?
എവിടെയെല്ലാം മതവും രാഷ്രീയവും ബന്ധപ്പെട്ടിട്ടുണ്ടോ ഇറ്റ് ഹാസ് ബീൻ ദി റെസിപ്പി ഫോർ ഡിസാസ്റ്റർ . അങ്ങനെ ചിന്തിക്കുന്ന വ്യക്തികളുടെ ജീവിതം പൊള്ളയായിത്തീരുന്നു. ജീസസ് എന്താണ് പറഞ്ഞത് ? ക്രിസ്തുമതം എന്താണെന്ന് അറിയാം എന്നുപറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഐ ആം എ സ്റ്റുഡന്റ് ഓഫ് ജീസസ് , അതുകൊണ്ടു വേറൊരു കരുണയുടെ തലംകൊണ്ടു എന്റെ ജീവിതം സമ്പന്നമായി. കൂടുതൽ അറിയുന്നതിന് എന്റെ മതം തടസ്സമുണ്ടോ, നമ്മൾ ചുരുങ്ങുകയാണ്. നമ്മുടെ മനസ്സിന്റെ വാതായനങ്ങൾ അടച്ചിട്ടു മാറിനില്ക്കുന്നതു നമ്മുടെ ജീവിതം വേസ്റ്റ് ആക്കുകയാണ്. എല്ലാകാലത്തും മതങ്ങളിൽ രണ്ടു ഡൈമെൻഷൻസ് ഉണ്ട്. ഒന്ന് വിശ്വത്തോളം വലുതാവാനുള്ള പ്രേരണവന്നിട്ടുണ്ട്; അതിനകത്തുതന്നെ യാഥാസ്ഥികത വന്നു ചുരുങ്ങാനുള്ള പ്രേരണ. എല്ലാ മതങ്ങളിലും കാലങ്ങളിലും ഈ വൈരുധ്യമുണ്ട്. ചില മതങ്ങൾ ഈ കാലത്തു സങ്കുചിതമായ രീതിയിൽ കടന്നുപോകുന്നു എന്ന് കരുതിയാൽമതി. നമുക്ക് സ്വയം സങ്കോചിക്കാതിരിക്കാം.
∙ ആചാരങ്ങളോ കർമ്മങ്ങളോ എന്താണ് ചൈതന്യത്തെ ഉണർത്തുന്നത്?
ആചാരങ്ങൾ ആവശ്യമില്ല. നമ്മുടെ മനസ്സിലാണിതെല്ലാം സംഭവിക്കുന്നത്. മനുഷ്യൻ ഈ ലോകത്തിലെ ജീവികളിൽനിന്നു വ്യത്യസ്തനായിരിക്കുന്നതു അവന്റെ മനസ്സുകൊണ്ടാണ്. മനനം ചെയ്യാനാണല്ലോ മനസ്സ്! ഇത്രയും കാപ്പാസിറ്റിയുള്ള ഒരു ടൂൾ മറ്റൊരുജീവിക്കും ഉള്ളതായി അറിയില്ല. നമ്മൾ കാണുന്നത്, എന്റെ ക്ഷേത്രം വിഗ്രഹം, അല്ലെങ്കിൽ അൾത്താര, തിരുഃ രൂപം, അതിനുമുന്നിൽ ഞാൻ. ഇതെല്ലം സിമ്പൽസ് ആണ് . അതെന്താണ് പ്രതീവൽക്കരിക്കുന്നത്? ഒരു ബിംബത്തിലും ഉൾക്കൊള്ളാനാവാത്ത, ഒരു രൂപത്തിലും സന്നിവേശിപ്പിക്കാനാവാത്ത, ദി ഇൻഫിനിറ്റ് സുപ്രീം പവർ, മനുഷ്യ സങ്കല്പങ്ങൾക്കതീതമായ ഇൻഫിനിറ്റി ആണ് നമ്മളെ ചൂഴ്ന്നു നിൽക്കുന്നത്. ആ ഇൻഫിനിറ്റി ആയ കാലത്തിൽ കേവലം ബിന്ദുവായ മനുഷ്യർക്ക് ചിന്തിക്കുവാനുള്ള കഴിവുണ്ട്. ആ കഴിവിലൂടെ നമുക്ക് ഉപാസിക്കാൻ സാധിക്കുന്നത് ഈ ഇൻഫിനിറ് പവറുമായി നമുക്കുള്ള ബന്ധത്തെ നിരന്തരമായി ഉപാസിക്കുകയും മനസ്സിൽ പ്രതിഷ്ട്ടിക്കുകയും, ഞാനും ഇതിന്റെ ഒരു ഭാഗമാണ് എന്നുള്ള അവബോധത്തോടുകൂടി ജീവിക്കുകയും ചെയ്താൽ പിന്നെ യാതൊരു സങ്കുചിത ബോധങ്ങളുമുണ്ടാകയില്ല. നിങ്ങൾ ഏതു വിഭാഗവും ആയിക്കൊള്ളട്ടെ, വാതായനങ്ങൾ തുറന്നിട്ട് ആപരിമേയമായ സുപ്രീം കോസ്മിക് പവറിനെ എന്ത് പേരിട്ടു വിളിച്ചാലും ഞാനും ഈ ഊർജ്ജത്തിന്റെ ഭാഗമാണ് എന്ന് വിചാരിച്ചാൽ യു ഫീൽ കണ്ണെക്ടഡ്. അദ്വയിതം എന്ന് പറയുന്നത് ഇതേ അർഥത്തിലാണ്. യു ആർ നതിങ് ബട്ട് ദി കോസ്മിക് എനർജി റിവീൽഡ് ഇൻ യു.
∙ കോസ്മിക് എനെർജിയെപ്പറ്റി പറയുമ്പോഴും, നമ്മൾ യൂണിവേഴ്സിന്റെ ഒരു ഭാഗമാകുമ്പോൾ നമ്മുടെ ആത്മാവ് അതാണോ?
നമ്മൾ പഞ്ചഭൂതങ്ങളിൽനിന്നും ഉണ്ടായതാണ് എങ്കിലും ഏതോ ഒരു ചൈതന്യം നമ്മളിൽ ഉണ്ട്. ദെയ്ർ ഈസ് മോർ ദാൻ ദി സ്പിരിറ്റ്, മോർ ദാൻ ദി ബോഡി. മരിച്ചുകിടക്കുമ്പോൾ എന്താണ് നമ്മളിൽ നിന്നും നഷ്ടപ്പെട്ടത്? ശിവം പോയാൽ ശവമാണ് എന്ന് പറയാറില്ലേ. സംതിങ്ങ് വിച്ച് കാനോട്ട് ബി ഡിഫൈൻഡ്. ജീവ ചൈതന്യം എന്താണ് എന്നറിയില്ല. എല്ലാംകൂടി ഒത്തുവന്നപ്പോൾ നമ്മളിൽ ഉണ്ടായിവന്ന ഒരു ചൈതന്യമാണ്. ആ ചൈതന്യം നഷ്ടമാകുമ്പോൾ അത് പോകും. നമ്മൾ ജീവിച്ചിരിക്കുമ്പോൾ സുപ്രീം ഡ്രാമയുടെ ഒരു ഭാഗമാണ്. അങ്ങനെ അനുഭവിച്ചു ജീവിച്ചാൽ നമുക്ക് ഏകാന്തതയില്ല, വൈരുധ്യമില്ല, വിദ്വേഷമില്ല, അന്യതാബോധമില്ല.
∙ നമുക്ക് ഭൂമിയുമായി പൊരുത്തപ്പെടാൻ പാടാണ്, അതിനായി കുറെയേറെ കാര്യങ്ങൾ നിരന്തരം ചെയ്യേണ്ടിവരുന്നു. അതും നമ്മുടെ നേച്ചർ ആണോ?
ആധുനിക ജീവിത ശൈലി നമ്മളെ പ്രകൃതിയുമായി ഇണക്കുന്നില്ല. അത് നമ്മൾ ബോധപൂർവം കൾറ്റിവേറ്റ് ചെയ്യുന്നതാണ്. ചെവിയിൽ തിരുകിയ ബ്ലൂടൂത്തുമായി സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ മണ്ണിൽ ചവിട്ടി പ്രകൃതിയുടെ വിസ്മയത്തെ ഉൾകൊള്ളാൻ സാധിക്കില്ല. മോഡേൺ സിവിലൈസേഷൻ ഹാവ് സ്റ്റോലെൻ ദാറ്റ് ഇൻ എ ഹറി. പ്രകൃതിക്ക് ഈ ഹറി ഇല്ല, ഒരു പൂ വിരിയണമെങ്കിൽ അതിനു അതിന്റെതായ സമയമുണ്ട്. നമുക്ക് ഹറി ആണ്. ഇതാണ് ആധുനിക ജീവിതത്തിന്റെ താളപ്പൊരുത്തം. നമുക്ക് ഈ പൊരുത്തക്കേട് തിരുത്തി മുന്നോട്ട് പോകാനാവും. ആധുനിക ജീവിതം നമുക്ക് തന്ന ഡിസ്‌കണ്ണെക്ട് നമുക്ക് റീഗൈൻ ചെയ്യാം.
∙ കേരളം ആരിൽനിന്നാണ് പഠിക്കേണ്ടത് അമേരിക്കയിൽ നിന്നാണോ കൂബയിൽനിന്നാണോ?
ചൈനയിൽ നിന്നാണോ?പണ്ട് കേരളത്തിനു ഒരു വികസന മോഡൽ ഉണ്ടായിരുന്നു. സാമൂഹ്യ വികസനത്തിൽ ഊന്നിക്കൊണ്ടു എന്നാൽ സാമ്പത്തിക വികസനമില്ലെങ്കിലും ഒരു സോഷ്യൽ ജസ്റ്റിസ് നടത്താൻ സാധിക്കും എന്ന ഒരു ഫേസ് ഓഫ് ഡെവലപ്മെന്റ് ഉണ്ടായിരുന്നു. അത് എൺപതു തൊണ്ണൂറുകളോടെ നഷ്ടമായി. ഇപ്പോൾ സാമൂഹ്യ വികസനത്തിലൂടെ മാത്രം മുന്നോട്ടു പോകാനാവില്ല, ഇക്കണോമിക് ഡെവലപ്മെന്റ് വേണം. പരമ്പരാഗതമായ രീതിയിലുള്ള വ്യവസായവൽക്കരണം ഇനി കേരളത്തിൽ സാധ്യമല്ല. ജനസാന്ദ്രതയുണ്ട്, സ്ഥലമില്ല. നമുക്ക് കേരളത്തിൽ ഇപ്പോൾ വേണ്ടത് ആധുനിക സാങ്കേതികവിദ്യയെ എത്രയും വേഗം മെരുക്കിയെടുത്തു, നമ്മുടെ പഴയ രീതികൾ മറന്നു, സാമ്പത്തിക വികാസമുള്ള ആധുനിക ഡിജിറ്റലി ഡ്രൈവൻ എക്കണോമിയുമായി എത്രയും പെട്ടന്ന് ലിങ്ക് ചെയ്യുവാൻ കഴിഞ്ഞാൽ അത്രയും തൊഴിലവസരങ്ങൾ ഉണ്ടാകും. അത് അത്ര എളുപ്പമല്ല, ഒരുപാടു ബന്ധങ്ങൾ ഉണ്ടാവണം, നമ്മുടെ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ ഉണ്ടാവണം, സാമൂഹ്യ മനോഭാവം, ലേബർ നിയമങ്ങൾ, അടിമുടി മാറിയെങ്കിൽ മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേർണിംഗിന്റെയും, റോബോട്ടിക്സിന്റെയും, ത്രീഡീ പ്രിന്റിങ്ങിന്റെയും കാലത്തു നമുക്ക് ജീവിക്കാൻ പറ്റുള്ളൂ. കേരളത്തിലില്ലാതിരുന്ന സെൻസ് ഓഫ് എന്റർപ്രോണർഷിപ്പ് ഇന്ന് കേരളത്തിൽ ഉണ്ടായിവരുന്നുണ്ട്, അവർ പരാജയപ്പെടരരുത്. നൂറുപേരിൽ നൂറുപേരും പരാജയപ്പെട്ടാൽ കുട്ടികൾ അവിടെ വരില്ല. ആ കുട്ടികളിലൂടെയായിരിക്കും പുതിയ വികസനം. കാലിഫോർണിയയിലും ന്യൂയോർക്കിലും താമസിക്കുന്നവർക്ക് നമ്മുടെ ആളുകൾകളുമായി എല്ലാം ഗെവൺമെന്ററിലൂടെ മാത്രം ചെയ്യണം എന്ന വിചാരം ആവശ്യമില്ല. പുതിയ ചിന്താഗതിയാണ് വേണ്ടത്. ഗെവെൺമെന്റുകൾക്ക് അവരുടെ പരിമിതികൾ ഉണ്ട്, അത് പെട്ടന്ന് മാറാൻ സാധ്യമല്ല.
∙ കമ്മ്യൂണിസം അല്ലെങ്കിൽ സോഷ്യലിസം, എന്താണ് ഐഡിയൽ ഇസം ?
ഇസങ്ങളുടെ കാലം കഴിഞ്ഞില്ലേ. ഇന്ന് ലോകത്തു അവനവൻ ജീവിച്ചു നന്നാവുക എന്നല്ലാതെ എന്ത് ഇസമാണ് ഉള്ളത്? ഐഡിയോളജിക്കൽ ഡ്രിവൺ എക്കണോമി ഒക്കെ കാലഹരണപ്പെട്ടു. ഇന്ന് ഈ ലോകത്തു നയിക്കുന്നത് ക്യാപിറ്റലിസമാണ്. ആളുകൾ അവരുടെ കഴിവുകൾ അനുസരിച്ചു അവർക്കു വളരാനും വികസിക്കാനും സമ്പത്തു ഉണ്ടാക്കാനും സുഖകരമായി ജീവിക്കാനും അവരുടെ പൊട്ടൻഷ്യൽ അനുസരിച്ചു വളരാനുമുള്ള സാധ്യത ഉണ്ടാകണം. ഞാൻ കാലിഫോർണിയയിൽ കണ്ടത്, അവർ ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നു, പരാജയപ്പെടുന്നു. പരാജയപ്പെട്ടവനെ ആപ്പിളോ മൈക്രോസോഫ്റ്റോ എടുത്തുകൂടാ എന്നില്ല. പരാജയപ്പെട്ടതല്ല അവന്റെ ഡിസ്ക്വാളിഫിക്കേഷൻ. പരാജയത്തിൽ നിന്നും അവൻ പഠിച്ചില്ലെങ്കിൽ അതാണ് ഡിസ്ക്വാളിഫിക്കേഷൻ. ഇത്തരം മാറ്റങ്ങൾ വരുന്ന കാലഘട്ടത്തിൽ നമ്മൾ പഴയ ഇസങ്ങളെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ വിചാരിക്കും ആപ്പിളും മൈക്രോസോഫ്റ്റും മത്സരമാണെന്ന് . അവർ തമ്മിൽ മത്സരം ഉണ്ടായിരിക്കാം ബട്ട് ദെയ്ർ ഈസ് ഈക്വൽ കോളാബോറേഷൻ ബിറ്റുവീൻ ഓൾ ഓഫ് ദെം. ഒരാളുടെ ശക്തി മനസ്സിലാക്കി ലെറ്റ് മി പാർട്ട് ഓഫ് യുവർ എന്റർപ്രൈസ്. ഒരു കോംപീറ്ററ്റീവ് കോഓപ്പറേഷൻ, നമുക്ക് അതൊന്നും ശീലമില്ല. ഒരാൾ കച്ചവടത്തിൽ വിജയിച്ചാൽ അവനെ മത്സരിച്ചു തോൽപ്പിക്കാനാണ് നമ്മൾ ശ്രമിക്കാറുള്ളത്. ഈ ആശയം നമുക്ക് അന്യമാണ്. അവിടെയാണ് വമ്പൻ വിജയങ്ങൾ നേടിയ എൻആർഐ പോലും കേരളത്തിൽ ഇത്തരത്തിലുള്ള ആശയപരമായ വിദ്യാഭ്യാസം നടപ്പിലാക്കുന്നില്ല. ഇപ്പോഴും ഗവൺമെന്റുകൾ വഴി എന്തുചെയ്യാം എന്നാണ് ചിന്തിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി സമൂഹത്തിനായി ഒരു ഡെവലപ്മെന്റ്റ് സെൻസ്, ഇക്കണോമിക് സെൻസ് ഒക്കെ കൊടുക്കാൻ അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്കു ഉത്തരവാദിത്തമുണ്ട്.
∙ ഒരു സംവിധാനതകർച്ച കാണുന്നില്ലേ?
കുറേയൊക്കെ ഭയമാണ് കുറേയൊക്കെ യാഥാർഥ്യമാണ്. എല്ലായിടത്തും കാര്യങ്ങൾ ചെയ്യാനുള്ള ചില രീതികൾ ഉണ്ട്. അമേരിക്കയിൽ നടക്കുന്നതുപോലെ കേരളത്തിൽ കാര്യങ്ങൾ നടക്കണമെന്നില്ല. നോ ടു സിസ്റ്റംസ് ആർ എലൈക്. ചൈനയിലോ സിംഗപ്പൂരിലോ പോയി ബിസിനെസ്സ് ചെയ്യുമ്പോൾ അവിടുത്തെ രീതികൾ അനുസരിച്ചു വേണം പ്രവർത്തിക്കാൻ. ബട്ട് വീ റെഡിലി അഡ്ജസ്റ്റ് ഇറ്റ് . കേരളത്തിൽ വന്നു ഇൻവെസ്റ്റ് ചെയ്യാൻ ഇവിടെ നടക്കില്ല എന്ന് പറയുന്നത് ഒരു മുൻവിധിയാണ്. അവിടെയും ഉണ്ടൊരു നിയമം, പക്ഷേ ചില പ്രാകൃത ശീലങ്ങളും ശീലക്കേടുകളും കാണും. വീ ഷുഡ് നോ ഹൗ ടു ഗെറ്റ് ഓവർ ഇറ്റ്. അതിനുള്ള ക്ഷമ ഉണ്ടാവണം. എന്നെപ്പോലെയുള്ള അനേകരെ നിങ്ങൾക്ക് അഡ്വൈസർ ആയി വെയ്ക്കാം. എങ്ങനെ സക്സെസ്സ്ഫുൾ ആയി ബിസിനെസ്സ് കേരളത്തിൽ നടത്താം എന്ന് പറഞ്ഞുതരാം. കേരളം ബിസിനെസ്സ് ചെയ്യാൻ മോശമായ ഒരു സ്ഥലമല്ല. ഇത്രയും ബുദ്ധിയുള്ള ആളുകളെ വേറെ എവിടെക്കിട്ടും.
∙ സുപ്രീം കോടതിവിധികൾക്കു പോലും പുല്ലുവില എന്ന രീതിയിൽ ആശങ്കയുണ്ട്.
യുട്യൂബ് ചാനലുകളിൽകൂടിയും വാട്ട്സാപ്പ്ലൂടെയും വരുന്ന സന്ദേശങ്ങളും ഒക്കെ ഫൈവ് പെർസെന്റ് റിയാലിറ്റിയുടെ ഡിസ്റ്റോർട്ടെർ ആണെന്നു ധരിക്കണം. ടു പെർസെന്റ് റിയാലിറ്റി ബ്ലോണ് ഔട്ട് ഓഫ് പ്രൊപ്പോഷൻ. ടു നോട്ട് ജനറലൈസ് കേരളാസ് ലൈഫ് ആൻഡ് സൊസൈറ്റി ബൈ ദി എക്‌സാജറേറ്റഡ് നോഷൻസ് ഓഫ് ഇൻകംപേറ്റൻസ്. ഇതൊക്കെ ഇവിടെ ഇല്ലെന്നു പറയുന്നില്ല; പക്ഷെ ഈ ഒരു സ്‌കേലിൽ ഇല്ല. ടു നോട്ട് കാരൃഡ് എവേ ബൈ ദിസ് മിസ്ഗൈഡിങ് ഇമേജസ്. എഴുപതു വർഷം കേരളത്തിൽ ജീവിച്ച വ്യക്തി എന്ന നിലയിൽ കേരളം ഒരു ഇമ്പോസ്സിബിൾ സ്ഥലം ആണെന്ന് പറയാൻ എനിക്കാവില്ല.
∙ കവിത, മ്യൂസിക്, ചിത്രരചന, അദ്ധ്യാൽമികതലങ്ങൾ അങ്ങനെ വിവിധമേഖലകൾ, ഇനിയും എന്താണ് ബാക്കിയുള്ളത്?
ജീവിതം ഒരു ഓപ്പർട്യൂണിറ്റിയാണ്. അതൊരു ചെറിയ അവസരമില്ല. ഓരോരുത്തർക്കും ഓരോ അഭിചുരികളാണ്, എന്ത് ചെയ്യുമ്പോഴാണ് സന്തോഷവും ചാരിതാർഥ്യവും ഉണ്ടാവുന്നത് എന്ന് കണ്ടെത്തുക, അത് അത്ര എളുപ്പമാവില്ല എല്ലാവർക്കും. എനിക്ക് ഒരു ലക്കിന്റെ എലെമെൻറ് ഉണ്ടോ എന്നറിയില്ല എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നാണ് കരുതുന്നത്. അതിനു ദൈവം എനിക്ക് അനുവാദം തന്നു എന്നതാണ്. എളുപ്പമായിരുന്നോ എന്ന് ചോദിച്ചാൽ അല്ല. കെ. ജയകുമാർ ഒരു കവിയാണെന്നു അംഗീകരിക്കപ്പെടാൻ കൂടുതൽ സമയമെടുത്തു. കാരണം ഞാൻ രണ്ടു ദോഷങ്ങൾ ചെയ്തു. ഒന്ന് ഞാൻ IAS കാരനായി, മറ്റൊന്ന് ഞാൻ സിനിമക്കു പാട്ടെഴുതി. സിനിമക്ക് പാട്ടെഴുതുന്നവർ നല്ല കവിയാകുമോ, ഒരു മുൻവിധിയാണ്. ഇപ്പോൾ ഒരു കവിയെന്ന നല്ല അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്. എനിക്ക് പാട്ടെഴുതാൻ സാധിക്കുന്നത്, എഴുതാതിരിക്കാൻ എനിക്ക് കഴിയില്ല എന്നതുകൊണ്ടാണ്. സിനിമയുമായുള്ള എന്റെ ബന്ധം ജൈവികമായ ഒരു ബന്ധമാണ്, ഞാൻ അവിടെയാണ് പിറന്നുവീണത്. അച്ഛൻ സിനിമ സംവിധായകൻ ആയിരുന്നല്ലോ.അൻപതുവയസ്സിൽ ചിത്രരചന തുടങ്ങിയപ്പോൾ ഭാര്യ ചോദിച്ചു വല്ലകാര്യമുണ്ടോ? എനിക്ക് ആവിഷ്കരിക്കണമെന്നേയുള്ളു. എത്ര ചാരിറ്റിക്ക് എൻറെ പെയിന്റിംഗ് ഷോ നടത്തിക്കൊടുത്തു. എനിക്ക് കഴിവുള്ളടത്തോളം ഞാൻ പെയിന്റ് ചെയ്യും, അതൊരു ധിക്കാരമല്ല, സർഗ്ഗാത്മകമായ അവകാശമാണ് എന്നതാന് ശരി. ഇനി ബാക്കിയുള്ളത് ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ്. ഒരു കുട്ടികളുടെ പടം 1999 ഇൽ സംവിധാനം ചെയ്തു. ഡോക്യുമെന്ററി എടുത്തു. ഐ ആം സ്റ്റിൽ യങ്
∙ ആരോടാണ് കടപ്പാടുള്ളത് ?
പേരൻറ്റ്സ് എന്നെ എൻ്റെ വഴിക്കുവിട്ടു. എൻ്റെ കുടുംബം സർഗ്ഗാത്മക ജീവിതത്തിൽ തടസ്സം സൃഷ്ടിച്ചില്ല. സാധാരണ ഐഎഎസ് കാരുടെ ജീവിതമായിരുന്നില്ല എൻറ്റേത്. ഞാൻ അങ്ങനെ നിരന്തരം സഞ്ചരിച്ചും ആളുകളുമായി ഇടപെട്ടുകൊണ്ടുമിരുന്നു , ദാറ്റ് ഈസ് മൈ കവനെന്റ് ടു പീപിൾ.
∙ ലോകം അസന്തുലിതമായ അവസ്ഥയിലൂടെ കടന്നുപോകുന്നു എന്താണ് നിലനിൽക്കുന്നത്?
എൻവിയോൺമെന്റൽ സസ്‌റ്റൈനബിലിറ്റിയുടെ കാര്യത്തിലാണെങ്കിൽ ടിപ്പിംഗ് പോയിന്റിലേക്കു അടുക്കുകയാണ് എന്ന് തോന്നുന്നു. അമേരിക്കൻ ജീവിതത്തിൽ പ്രകൃതിയുടെ സ്നേഹം ഒക്കെ ഉണ്ടെങ്കിലും സുസ്ഥിര വികസനത്തെപ്പറ്റി ഒക്കെ പറയുന്നുണ്ടെങ്കിലും ദി കൺസപ്‌ഷൻ പാറ്റേൺ ദാറ്റ് വി ഫോളോ ക്യാനോട് ബി സുസ്‌റ്റൈൻഡ് ബൈ ദിസ് നേച്ചർ. ഒരു നൂറു വർഷത്തിനുള്ളിൽ വി വിൽ റൺഔട്ടോഫ് റോമററേറിയൽസ്, വി വിൽ റൺഔട്ടോഫ് നേച്ചർസ് കപ്പാസിറ്റീസ് ടു റീജനറേറ്റ്. അതിനിടെ ഒരുപാടു ഡാമേജ് വന്നുകഴിയും. ഇപ്പോൾ തന്നെ ഗ്ലോബൽ ടെമ്പറേച്ചർ ഈസ് വാർമിങ്ങപ്പ്. ഗ്ലാഷെയേർസ് ആർ മെൽറ്റിംഗ്. നേച്ചർ റിയാക്ട് ചെയ്യുന്നത് സ്ലോയാണ്. നമ്മളൊരു ഇറിവേഴ്സബിൾ ഡിസാസ്റ്ററിലേക്കു പൊക്കൂടായെന്നില്ല. പ്രകൃതിയെ സംബന്ധിച്ച് നാം ഇവിടെ ജീവിക്കുന്നോ എന്നതു വലിയ കാര്യമല്ല. ഇഫ് എവെരിതിങ് ഈസ് ഗുഡ്, ലൈഫ് വിൽ ബി സസ്‌റ്റെയിൻഡ്. ഇതിനു മുൻപ് ഐസ് ഏജ് വന്നിട്ടില്ലേ. എത്രയോ സ്പീഷീസ് ഇല്ലാതായി. ഫോർ നേച്ചർ ഇറ്റ് ഈസ് നതിങ്. ടാഗോർ പറയുന്നപോലെ അങ്ങ് എന്നെ അനന്തമായി സൃഷ്ട്ടിച്ചു അതാണ് അങ്ങയുടെ ലീല. നാളെ ഭൂമി തന്നെയില്ലാതായാൽ പ്രപഞ്ചത്തിൽ എന്തെങ്കിലും സംഭവിക്കുമോ? വി ആർ സൊ ഇൻസിഗ്നിഫിക്കന്റ്. നാം നമ്മുടെതന്നെ കുഴിതോണ്ടുന്ന ഭസ്മാസുരൻ ആയി മാറുന്നു. അത് എഗ്‌സാജെറേറ്റഡ് ഭയമല്ല. അൺലെസ്സ് സംതിങ് ഡ്രാസ്റ്റിക് ഈസ് ടൺ. അതിനുവേണ്ട ഒരു ലോക നേതൃത്വം രാഷ്ട്രീയമായിട്ട് ഞാൻ കാണുന്നില്ല. ദെയ്ർ ഈസ് നോ സ്റ്റേറ്റ്സ്മൻ എനിമോർ, ദെയ്ർ ആർ ഒൺലി പൊളിറ്റിക്കൽ ലീഡേഴ്‌സ്. ഇൻറ്റൈർ സിവിലൈസേഷനുവേണ്ടി സംസാരിക്കുവാൻ അർഹതയുള്ള ഒരു ലോക നേതാവിനെയും ഒരു ലോകഫോറത്തിലും കാണുന്നില്ല. അവർ അവരുടെ പെറ്റി ഡൊമസ്റ്റിക് പൊളിറ്റിക്സ് ഇൻ ഇന്റർനാഷണൽ ടെർമിനോളജി. ഒരു രക്ഷകൻ വരട്ടെ എന്ന് വിചാരിക്കുക.
∙ ഈ പ്രഭാതത്തിൽ പ്രകൃതിയോടിണങ്ങി ബുദ്ധപ്രതിമക്ക് ഒപ്പം അൽപ്പം സമയം പങ്കുവെയ്ക്കാനായത് സന്തോഷം.
ബുദ്ധൻതന്നെ കൊട്ടാരത്തിന്റെ ഫൈവ്സ്റ്റാർ കംഫോര്ട്ട് സോണിൽനിന്നും പുറത്തിറങ്ങി, പ്രകൃതിയോടിണങ്ങി, ആൽമരത്തിന്റെ ചോട്ടിൽ ഇരിക്കുന്നുവെന്നത് സിംബോളിക് ആണ്. വെൻ ഹി ബിക്കെയിമ് പാർട്ട് ഓഫ് ദി എക്സിസ്റ്റൻസ്, ഹി ഗോട്ട് ദി ട്രൂത്ത്. പ്രകൃതിയിൽ നിന്നും നാം അകലുംതോറും സത്യത്തിൽനിന്നും അകലും, പ്രകൃതിയിലേക്ക് തിരിച്ചുവരുമ്പോൾ സത്യത്തിലേക്ക് മടങ്ങും. ഈ എക്കോലിജിക്കൽ ഡിസാസ്റ്റർ ഒക്കെ നമുക്ക് വീണ്ടെടുക്കാം, ഇഫ് ഒൺലി യു ലൗ നേച്ചർ. ബുദ്ധന്റെ ഇവിടത്തെ സാന്നിധ്യത്തിന്റെ അർത്ഥമതാണ്. ഫൈവ്സ്റ്റാർ കൊട്ടാരത്തിൽനിന്നും മണ്ണിലിറങ്ങിവന്നപ്പോഴാണ് സിദ്ധാർത്ഥൻ ബുദ്ധനായത്. കൊട്ടാരത്തിൽ ജീവിക്കുന്ന സിദ്ധാർത്ഥന്മാരെ പുറത്തിറക്കി മണ്ണിൽനിന്നും ശ്രീബുദ്ധനായി മാറേണ്ടതുണ്ട് മനുഷ്യർ.