ADVERTISEMENT

ഒളിംപിയ(വാഷിങ്‌ടൻ) ∙ വാഷിങ്‌ടൻ സ്റ്റേറ്റ് സെനറ്റ് സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സംസ്കാരത്തിനും ചരിത്രത്തിനും സിഖ് അമേരിക്കക്കാരുടെ സംഭാവനകളെ ബഹുമാനിക്കുന്നതായുള്ള പ്രമേയം പാസാക്കി. ഖൽസ ഗുർമത്ത് സെന്‍ററിലെ സിഖ് യുവ നേതാവ് ഷർൺ കൗറിന്‍റെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ സിഖ് അമേരിക്കക്കാരനായ സെൻ, മങ്ക ധിംഗ്ര (ഡി-റെഡ്‌മണ്ട്) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹീരാ സിങ്, സണ്ണി സിങ്, പുനീത് കൗർ, സിഖ് കോലിഷന്‍റെയും വാഷിങ്‌ടൻ സിഖ് കമ്മ്യൂണിറ്റിയുടെയും സ്റ്റാഫുകൾ എന്നിവരുൾപ്പെടെ പങ്കെടുത്ത സിഖ് സമുദായാംഗങ്ങളെയും സെനറ്റ് ആദരിച്ചു. 

English Summary:

Resolution Honoring Sikh Americans Passed By Washington State Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com