ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ ഗീതാമണ്ഡലത്തിന്‍റെ പതിനൊന്നാമത് മകം തൊഴലും പൊങ്കാല മഹോത്സവും കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ആയിരുന്നു ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്. തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും ലളിതാസഹസ്രനാമ നാമാർച്ചനയാലും ശ്രീ രാജരാജേശ്വരി ദേവിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം മേൽശാന്തി  ബിജു ചെങ്ങണാംപറമ്പിൽ ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലും തുടർന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു. 

pongala-mahothsam-north-america5
പൊങ്കാല മഹോത്സം ആഘോഷിച്ച് ഷിക്കാഗോ ഗീതാമണ്ഡലം
pongala-mahothsam-north-america3
പൊങ്കാല മഹോത്സം ആഘോഷിച്ച് ഷിക്കാഗോ ഗീതാമണ്ഡലം
pongala-mahothsam-north-america7
പൊങ്കാല മഹോത്സം ആഘോഷിച്ച് ഷിക്കാഗോ ഗീതാമണ്ഡലം
pongala-mahothsam-north-america2
പൊങ്കാല മഹോത്സം ആഘോഷിച്ച് ഷിക്കാഗോ ഗീതാമണ്ഡലം

പൊങ്കാലക്കായി തയാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് മംഗള ആരതിയും നടത്തി. പൊങ്കാല മഹോത്സവത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ച  ക്ഷേത്രം മേൽശാന്തി ബിജു ചെങ്ങണാംപറമ്പിലും,ആനന്ദ് പ്രഭാകറിനും ഡോക്ടർ വിശ്വനാഥ് കാട്ടകാടിനും,  രവിന്ദ്രനും ഷിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ ജയചന്ദ്രനും ,പിആർഒ  പ്രജീഷ് ഇരുത്തറമേലും ജനറൽ  സെക്രട്ടറി ബൈജു മേനോന്‍  നന്ദി രേഖപ്പെടുത്തി. 

English Summary:

11th Makam Thozhal and Pongala Mahothsam was Celebrated in North America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com