തിങ്കളാഴ്ചയോടെ ഗാസ വെടിനിർത്തൽ കരാർ നിലവിൽ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബൈഡൻ
Mail This Article
×
ന്യൂയോർക്ക് ∙ അടുത്ത തിങ്കളാഴ്ചയോടെ ഗാസ വെടിനിർത്തൽ കരാർ നിലവിൽ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലും ഹമാസും തമ്മിൽ ഇതു സംബന്ധിച്ച ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോ ബൈഡൻ ന്യൂയോർക്ക് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാസയിലെ ഇസ്രയേൽ സൈനിക ആക്രമണത്തിൽ പ്രതിഷേധിച്ച് വാഷിങ്‌ടനിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് സ്വയം തീകൊളുത്തി യുഎസ് വ്യോമസേനാ അംഗം മരിച്ച സംഭവത്തിന് പിന്നാലെയാണ് ബൈഡൻ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
English Summary:
Biden Hopes for a Ceasefire Between Israel and Hamas in Gaza by Monday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.