ADVERTISEMENT

ടെക്‌സസ് ∙ ഹൂസ്റ്റണിൽ  നിന്നുള്ള എലിസബത്ത് ഫ്രാൻസിസ് (114) അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. 114 വർഷവും 214 ദിവസവുമാണ് എലിസബത്തിന്‍റെ പ്രായം.  116 വയസ്സുണ്ടായിരുന്ന  കലിഫോർണിയ സ്വദേശി എഡി സെക്കറെല്ലിയുടെ മരണശേഷമാണ്  എലിസബത്ത് ഫ്രാൻസിസ് യുഎസിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്. ലോകത്തിൽ ജീവിച്ചിരിക്കുന്നവർ ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ വ്യക്തിയാണ് എലിസബത്ത് എന്ന് വിശ്വസിക്കപ്പെടുന്നു.

1909 ജൂലൈ 15 ന് ലൂസിയാനയിലാണ് എലിസബത്ത് ഫ്രാൻസിസ് ജനിച്ചത്. കലിഫോർണിയയിൽ 1908-ൽ ജനിച്ച 116 വയസ്സുള്ള എഡി സെക്കറെല്ലി വ്യാഴാഴ്ചയാണ് അന്തരിച്ചത്.  ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായിരുന്നു  എഡി സെക്കറെല്ലി. ലൂസിയാനയിലാണ് ജനിച്ചത് എങ്കിലും ടെക്‌സസിലാണ് എലസിബത്ത് ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത്.  അമ്മ മരിച്ചതിന് ശേഷം എലിസബത്തിനെയും അവരുടെ അഞ്ച് സഹോദരങ്ങളെയും വ്യത്യസ്ത വീടുകളിലേക്ക് അയച്ചു. അങ്ങനെ ഹൂസ്റ്റണിൽ അമ്മായിയുടെ കൂടെയാണ് എലസിബത്ത് വളർന്നത്. എലിസബത്തിന്‍റെ  സഹോദരി, ബെർത്ത ജോൺസൺ 2011ൽ മരിക്കുമ്പോൾ 106 വയസ്സായിരുന്നു പ്രായം. 

English Summary:

114-Year-Old Woman Becomes Oldest Living Person in the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com