കാണാതായ 12 വയസ്സുകാരി എമിനിയെ കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു
Mail This Article
×
മിസോറി ∙ മിസോറി സിറ്റിയിൽ നിന്ന് ഒരാഴ്ചയോളമായി കാണാതായ 12 വയസ്സുകാരി എമിനിയെ കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു. ഫെബ്രുവരി 22 വ്യാഴാഴ്ച മിസോറി സിറ്റിയിലെ ബെൽറ്റ്‌വേ 8, ഹിൽക്രോഫ്റ്റ് അവന്യൂവിന് സമീപമുള്ള വാട്ടർ ചേസ് ഡ്രൈവിൽ വച്ചാണ് എമിനി ഹ്യൂജസിനെ അവസാനമായി കണ്ടത്. വെളുത്ത ക്രോപ്പ് ടോപ്പും പിങ്ക് ജോഗറുകളുമാണ് എമിനി ധരിച്ചിരുന്നത്. എമിനിക്ക് ഏകദേശം 4 അടി, 6 ഇഞ്ച് ഉയരം ഉണ്ട് .
എമിനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 713-884-3131 എന്ന നമ്പറിൽ ഹൂസ്റ്റൺ പൊലീസ് പട്രോൾ ഡിവിഷനിലേക്കോ, 832-394-1840 എന്ന നമ്പറിൽ ഹൂസ്റ്റൺ പൊലീസിൻ്റെ മിസിങ് പേഴ്‌സൺസ് യൂണിറ്റിനെയോ വിളിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
English Summary:
12-Year-Old Girl Missing for Nearly a Week Out of Missouri City
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.