ADVERTISEMENT

ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്) ∙ ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ  മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിങ് ഇവന്‍റ് സംഘടിപ്പിക്കുന്നു. ഇവന്‍റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സമയത്ത് നൽകുന്ന പ്രായപരിധി, സഭാ വിഭാഗത്തിന്‍റെ മുൻഗണന എന്നിവയുടെ അടിസ്ഥാനത്തിൽ 15-25 പേരെ വരെ കാണുന്നതിനുള്ള അവസരം ലഭ്യമാകും. 

മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്.
മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്  മുൻഗണന മാനദണ്ഡത്തിൽ പെടുന്ന മറ്റുള്ളവരുമായി മാത്രമേ കൂടിക്കാഴ്ച നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ മാച്ച് മേക്കിങ് റൗണ്ടുകൾ തയ്യാറാക്കും.ഇവന്‍റ് ടിക്കറ്റ് നിരക്കിൽ അത്താഴം, വിനോദം, മാച്ച് മേക്കിങ് റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. www.malayaleechristians.com/apply (http://www.malayaleechristians.com/apply) സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്ന യുവതീയുവാക്കള്‍ക്കളെ സഹായിക്കുന്നതിന് ഡാലസില്‍  മലയാളി യുവതീയുവാക്കള്‍ക്കായി 'സ്പീഡ് ഡേറ്റിങ് ഇവന്‍റ്' സംഘടിപ്പിച്ച് ശ്രദ്ധ നേടിയ  സുഹൃത്തുക്കളായ മാറ്റ് ജോജും ജൂലി ജോർജുമാണ് 'ഫാള്‍ ഇന്‍ മലയാ ലവ്' (FIM)  സ്പീഡ് ഡേറ്റിങ് ഇവന്‍റിനു നേതൃത്വം നൽകുന്നത്.

English Summary:

Speed ​​Dating Event for Malayalis; New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com