ADVERTISEMENT

നോർത്ത് ഡെക്കോഡ ∙ തിങ്കളാഴ്ച നടന്ന  നോർത്ത് ഡെക്കോഡ റിപ്പബ്ലിക്കൻ കോക്കസുകളിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിജയിച്ചു. 99% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഡോണൾഡ്  ട്രംപ് 84.6% വോട്ടുകൾ നേടി, നിക്കി ഹേലിക്കു 14.2% വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഡേവിഡ് സ്റ്റക്കൻബർഗിന് 0.8% റയാൻ ബിങ്ക്ലിക്കു 0.5% ലഭിച്ചു. ട്രംപും നിക്കി ഹേലിയും ഉൾപ്പെടെ നാല് സ്ഥാനാർഥികളാണ് വോട്ടെടുപ്പിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡയിലെ വ്യവസായി ഡേവിഡ് സ്റ്റക്കൻബെർഗ്, ടെക്സസിലെ വ്യവസായിയും പാസ്റ്ററുമായ റയാൻ ബിങ്ക്ലി എന്നിവരായിരുന്നു  മറ്റ് സ്ഥാനാർത്ഥികൾ.

English Summary:

Donald Trump Won the North Dakota Primary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com